ഗീതം 119
വരുവിൻ, നവോന്മിഷിതരാകുവിൻ!
1. എത്ര ദൂഷിതം സാത്താന്റെ ഈ ലോകം;
യാഹിൻ വഴി അവർക്കന്യം.
സത്യമാർഗമേതെന്നറിയണം നാം,
കാലടികൾ സൂക്ഷിച്ചിടാൻ.
നൽപ്രത്യാശ, വിശ്വാസം, ഉന്മേഷവും
യോഗങ്ങൾ നൽകിടുന്നിന്ന്.
സത്ചെയ്തികൾക്കുത്സാഹം പകർന്നിടും;
ഓട്ടം തുടരാൻ ശക്തിയും.
നാം തള്ളില്ലൊരിക്കലും യാഹിന്നാജ്ഞ,
ദൈവഹിതം ചെയ്യാൻ മോഹം.
നയിച്ചിടും യോഗങ്ങൾകർത്തൻ പാതെ;
നവ്യമാക്കും സത്യസ്നേഹം.
2. യാഹറിവൂ നമുക്കു വേണ്ടതെല്ലാം.
തന്നുപദേശം പാലിക്കാം.
ദിവ്യോപദേശം തേടും ജ്ഞാനികൾ നാം,
യോഗങ്ങൾക്കു വന്നിടുകിൽ.
നിൻ ഭക്തരിൽനിന്നുള്ളബോധനത്താൽ
വിശ്വാസം കാട്ടാൻ പഠിക്കും.
സ്നേഹിതരാം സോദരർ നൽകും തുണ,
ഏകിടും നമുക്കാശ്വാസം.
നാം നല്ല കാലത്തിനായ് കാത്തിരിക്കെ,
പ്രിയരൊത്തു കൂടിവരാം.
സ്വർഗീയജ്ഞാനത്താൽ നാം
ജീവിച്ചിടാൻ യോഗങ്ങൾ പഠിപ്പിച്ചിടും.
(സങ്കീ. 37:18; 140:1; സദൃ. 18:1; എഫെ. 5:16; യാക്കോ. 3:17 എന്നിവയും കാണുക.)