വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 13
  • ഒരു കൃതജ്ഞതാസ്‌തോത്രം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഒരു കൃതജ്ഞതാസ്‌തോത്രം
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • ഒരു കൃതജ്ഞതാ പ്രാർഥന
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • നന്ദി അർപ്പി​ക്കുന്ന ഒരു പ്രാർഥന
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • യഹോവ ഭരണം ആരംഭിക്കുന്നു
    യഹോവയെ പാടിസ്‌തുതിക്കുവിൻ
  • യഹോവ ഭരണം തുടങ്ങു​ന്നു
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 13

ഗീതം 13

ഒരു കൃതജ്ഞതാസ്‌തോത്രം

അച്ചടിച്ച പതിപ്പ്

(സങ്കീർത്തനം 95:2)

1. സ്‌തുത്യനാം യാഹേ, കൃപാനിധിയേ,

നിങ്കലുയർത്തുന്നു ശബ്ദം ഞങ്ങൾ.

പ്രാർഥന കേൾപ്പോനേ, കുമ്പിടുന്നു;

ഞങ്ങളെ നിൻ കാവലിൽ ഏൽപ്പിപ്പൂ.

ദോഷികളാം ഞങ്ങൾ കേണിടുന്നു,

പാപങ്ങൾക്കായ്‌ ക്ഷമ നൽകേണമേ.

വാങ്ങി നിൻ പുത്രരക്തം ഞങ്ങളെ,

കാംക്ഷിപ്പൂ നിന്നോടു പഠിച്ചിടാൻ.

2. നിൻ പ്രബോധന പ്രകാശത്തിന്നായ്‌

നിൻ ക്ഷണം നേടുന്നോർ ധന്യരല്ലോ.

നിന്നാലയത്തിൽ വസിക്കാൻ മോഹം,

നിൻ മൊഴിയാൽ നീ നടത്തിടണേ.

ശക്തമാം നിന്റെ ഭുജത്താൽ ഞങ്ങൾ,

ധീരരായ്‌ നിന്നിടും നിൻ സേവയിൽ.

രക്ഷയിൻ നാഥാ, നിന്നക്ഷയമാം

രാജ്യത്തെ വാഴ്‌ത്തി, ഘോഷിക്കും ഞങ്ങൾ.

3. നിൻ കാവൽ ഏറെ മോദം തരട്ടെ;

ഭൂവിൽ നിറയട്ടെ നിന്റെ സ്‌തുതി.

നിൻ രാജ്യമെത്തും നിൻ നന്മയുമായ്‌,

രോഗം, മൃത്യു, ദുഃഖം പാടേ നീങ്ങും.

ദുഷ്ടതയെല്ലാം നിൻ പുത്രൻ നീക്കും,

അനുഗൃഹീത സൃഷ്ടിയാർപ്പിടും.

ഭേരി മുഴക്കി നമുക്കു പാടാം:

‘രാജരാജനാം യാഹിന്നു സ്‌തുതി!’

(സങ്കീ. 65:2, 4, 11; ഫിലി. 4:6 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക