ഗീതം 129
പ്രത്യാശ മുറുകെപ്പിടിക്കുക
അച്ചടിച്ച പതിപ്പ്
1. മാനവർ തേടുന്നു തമസ്സിലിന്നോളം;
നിഷ്ഫലമാകുന്നു സർവശ്രമവും.
കാണുന്നു മാനുഷതോൽവികളെങ്ങു
മായ്; രക്ഷിക്കാനവർക്കാവില്ല.
(കോറസ്)
മോദിപ്പിൻ! രാജ്യം സമീപമല്ലോ. നീ
ങ്ങും യേശുതൻ വാഴ്ചയാൽ ഭയങ്ങൾ.
തിന്മയെ നീക്കിടും തൻ ഭരണം. രാ
ജ്യപ്രത്യാശ നമുക്കോ നങ്കൂരം.
2. കേൾക്കുന്നൊരു ഘോഷം: “ദൈവനാൾ സമീപം!”
കേൾക്കില്ല മാനുഷ ഞരക്കമിനി.
കേഴുന്ന സൃഷ്ടിയെ മോചിതരാക്കി
ടും; പാടി യാഹിനെ വാഴ്ത്തിടാം.
(കോറസ്)
മോദിപ്പിൻ! രാജ്യം സമീപമല്ലോ. നീ
ങ്ങും യേശുതൻ വാഴ്ചയാൽ ഭയങ്ങൾ.
തിന്മയെ നീക്കിടും തൻ ഭരണം. രാ
ജ്യപ്രത്യാശ നമുക്കോ നങ്കൂരം.
(ഹബ. 1:2, 3; സങ്കീ. 27:14; യോവേ. 2:1; റോമ. 8:22 എന്നിവയും കാണുക.)