നിങ്ങൾ നിങ്ങളുടെ രാജ്യഹോളിനോട് ആദരവു കാട്ടുന്നുവോ?
1 നോക്കൂ! സഹോദരൻമാർ ഐക്യത്തിൽ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര നല്ലതും എത്ര സന്തോഷകരവുമാണ്!” (സങ്കീ. 133:1) നമ്മുടെ രാജ്യഹോളിലെ യോഗങ്ങൾ നമുക്ക് സ്നേഹത്തിനും സൽപ്രവൃത്തികൾക്കും അന്യോന്യം ഉത്സാഹിപ്പിക്കുന്നതിന്, പരസ്പരം പ്രോത്സാഹനം നൽകുന്നതിന്, നമ്മുടെ സഹോദരങ്ങളോടു ചേരുന്നതിനുളള അവസരം പ്രദാനം ചെയ്യുന്നു.—എബ്രാ. 10:24, 25.
2 രാജ്യഹോൾ നമ്മുടെ ജീവിതത്തിൽ അത്തരത്തിലുളള ഒരു സുപ്രധാന കൃത്യം നിർവഹിക്കുന്നതുകൊണ്ട്, നാം അതിനെ യഥാർത്ഥത്തിൽ ആദരിക്കുന്നുണ്ടോ? രാജ്യഹോൾ പ്രദേശത്തെ സത്യാരാധനയുടെ കേന്ദ്രമാണ്. അതുകൊണ്ട് നാം അതിനെ ഉയർന്ന വിലമതിപ്പോടെ പരിരക്ഷിക്കണം. നമുക്കെല്ലാം അത് ശുചിയായും നല്ല നിലയിലും സൂക്ഷിക്കുന്നതിൽ പങ്കുകൊളളുന്നതിന്റെ ആവശ്യം തോന്നണം. നമ്മുടെ പുസ്തകാദ്ധ്യയന കൂട്ടത്തെ ഹോൾ വൃത്തിയാക്കുന്നതിനു നിയമിക്കുന്ന അവസരങ്ങൾ ഉണ്ട്. നമുക്ക് ആ വേലയിൽ പങ്കുകൊളളാൻ എന്തെങ്കിലും സാധ്യതയുണ്ടെങ്കിൽ, ഒരു ശുചിത്വമുളളതും ആകർഷകവുമായ യോഗസ്ഥലത്തിനുവേണ്ടിയുളള നമ്മുടെ വിലമതിപ്പ് കാണിച്ചുകൊണ്ട് നാം അപ്രകാരം ചെയ്യാൻ ആഗ്രഹിക്കും.
3 നമ്മെ ശുചീകരണത്തിന് നിയമിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും നമുക്കെല്ലാം രാജ്യഹോളിനോട് താൽപ്പര്യം കാണിക്കാൻ കഴിയും. എപ്രകാരം? നാം ഹോളിൽ പ്രവേശിക്കുമ്പോൾ ചെളി ചവിട്ടിക്കയററാതിരിക്കത്തക്കവണ്ണം നമ്മുടെ പാദങ്ങൾ തുടയ്ക്കുന്നതുപോലുളള ലളിതമായ പ്രവർത്തനങ്ങളാൽ. കാലാവസ്ഥ രൂക്ഷമായിരിക്കുമ്പോൾ ഇത് വിശേഷാൽ സത്യമാണ്. നാം കക്കൂസ് ഉപയോഗിക്കുകയാണെങ്കിൽ അടുത്ത ആൾക്ക് വൃത്തിയായി ലഭ്യമാക്കത്തക്കവണ്ണം നമുക്ക് സിങ്കിന്റെ ചുററും തുടച്ച് വൃത്തിയാക്കാൻ കഴിയും. സാഹിത്യ, മാസികാ കൗണ്ടറുകളിൽ പ്രവർത്തിക്കുന്നവർക്ക് ഒഴിഞ്ഞ കാർട്ടണുകൾ കൃത്യമായി നീക്കം ചെയ്തുകൊണ്ട് തങ്ങളുടെ താൽപര്യം കാണിക്കാൻ കഴിയും. ചപ്പുചവറുകൾ എല്ലാം അവ നിക്ഷേപിക്കാൻ കരുതിയിട്ടുളളടത്ത് ഇടണം. നാം തറയിൽ ചിതറിക്കിടക്കുന്ന കടലാസുതുണ്ടുകളൊ മററു വസ്തുക്കളൊ കാണുകയാണെങ്കിൽ അവ മററാരെങ്കിലും എടുക്കാൻ വേണ്ടി വിടാതെ നാം തന്നെ അവ എടുത്തുമാററണം. 1989 ഫെബ്രുവരിയിലെ നമ്മുടെ രാജ്യശുശ്രൂഷ നോട്ടീസ് ബോർഡ് വൃത്തിയായി സൂക്ഷിക്കുന്നതിനുളള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഈ ഉപദേശം പിൻപററുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുന്നതിന് അദ്ധ്യക്ഷമേൽവിചാരകനോട് മററുളളവർ സഹകരിക്കണം.—രാ.ശു. 2⁄89 പേ. 3.
4 നാം സമ്മേളനങ്ങളിലൊ കൺവെൻഷനുകളിലൊ സംബന്ധിക്കുമ്പോഴും ഇതേ തത്വങ്ങൾ തന്നെ ബാധകമാകുന്നു. സമ്മേളനസ്ഥലം നമ്മുടെ സ്വന്തം സമ്മേളന ഹോളുകളായാലും മറേറതെങ്കിലും സൗകര്യങ്ങളായാലും അത് ശുദ്ധാരാധനയുടെ ഒരു കേന്ദ്രമാണ്, അതിനെ ആദരവോടെ കരുതുകയുംവേണം. നാം ഇരുന്നടത്ത് യാതൊരു വസ്തുക്കളും ചിതറിച്ചിട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിന് നാം എല്ലായ്പ്പോഴും പരിശോധിക്കണം. നമുക്ക് ഒരു സഹായ മനസ്ഥിതി ഉണ്ടായിരിക്കണം, ശൂചീകരണത്തിന് നിയമിക്കപ്പെട്ടവർ നമ്മുടെ പിന്നാലെ പെറുക്കാൻ ഉണ്ടെന്ന് വിചാരിക്കരുത്.
ഒരു ഹോളിന്റെ പങ്കുവെക്കൽ
5 സ്ഥലത്തിന്റെ ഉയർന്ന വിലനിമിത്തം അനേകം രാജ്യഹോളുകൾ ഒന്നിലധികം സഭകൾ ഉപയോഗിക്കുന്നു. നഗരപ്രദേശങ്ങളിൽ അഞ്ചോ ആറോ സഭകൾ ഒരു ഒററ രാജ്യഹോൾ പങ്കുവെച്ചേക്കാം. രാജ്യഹോൾ യഹോവയുടേതാണെന്നും അവന്റെ ആരാധനക്കുവേണ്ടി ഉപയോഗിക്കുന്നുവെന്നും തിരിച്ചറിഞ്ഞുകൊണ്ട് അതിൽ ഓരോ സഭയും താൽപ്പര്യമെടുക്കണം. അതുകൊണ്ട് രാജ്യഹോളിനോടുളള ആദരവ് നമ്മുടെ യഹോവാസ്നേഹം മാത്രമല്ല എന്നാൽ അതുപയോഗിക്കുന്ന മററു സഭകളിലെ നമ്മുടെ സഹോദരൻമാരോടുളള സ്നേഹവും ആവശ്യമാക്കിത്തീർക്കുന്നു.
6 സാധാരണയായി, രാജ്യഹോൾ ശുചിയാക്കൽ ആഴ്ചയിലൊരിക്കൽ നിർവഹിക്കപ്പെടുന്നു. ഒന്നിലധികം സഭകൾ ഉപയോഗിക്കുന്ന ഹോളിൽ, പിന്നാലെ വരുന്ന സഭ അത് വെടിപ്പായി കണ്ടെത്തത്തക്കവണ്ണം ഓരോ യോഗത്തിനും ശേഷം അൽപ്പം ശുചീകരണം നടത്തേണ്ടത് ആവശ്യമാണ്. ഇത് ഒന്നിനു പിന്നാലെ മറെറാരു സഭ വരുന്ന ഞായറാഴ്ചകളിലും ബാധകമാണ്. അടുത്തതായി വരുന്ന സഭക്കുവേണ്ടിയും സമയം അനുവദിക്കുന്നതിനനുസരിച്ച് കുറച്ചു ശുചീകരണം ചെയ്യുന്നത് നല്ലതാണ്. ഒരേ ദിവസം പല സഭകൾ ഹോൾ ഉപയോഗിക്കുമ്പോൾ ആരും ഇതു ശ്രദ്ധിക്കുന്നില്ലെങ്കിൽ ദിനാന്ത്യത്തിൽ അത് തികച്ചും വൃത്തിഹീനമായിരിക്കാൻ കഴിയും.
7 ആത്മീയ കാര്യങ്ങളെ സംബന്ധിച്ച് നാം “ഒരേ മനസ്സിലും ഒരേ ചിന്താരീതിയിലും ഉചിതമായി ഐക്യപ്പെട്ടിരിക്കുന്ന”തുപോലെതന്നെ നമ്മുടെ രാജ്യഹോളുകളോട് ആദരവു കാട്ടുന്നതിലും നമുക്ക് ഐക്യമുളളവരായിരിക്കാം.—1 കൊരി. 1:10.