വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/10 പേ. 2
  • സർവപ്രധാനമായ വേല

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സർവപ്രധാനമായ വേല
  • 2010 നമ്മുടെ രാജ്യശുശ്രൂഷ
  • സമാനമായ വിവരം
  • ആളുകളെ പഠിപ്പിച്ച്‌ ശിഷ്യരാക്കാൻ നിങ്ങൾക്കു കഴിയുമോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
  • ശുശ്രൂ​ഷ​യി​ലുള്ള യേശു​വി​ന്റെ തീക്ഷ്‌ണത അനുക​രി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2025
  • ശുശ്രൂഷയിലെ തീക്ഷ്‌ണത നിലനിറുത്തുക
    നമ്മുടെ രാജ്യ ശുശ്രൂഷ—2007
  • ദിവ്യനാമം പ്രസിദ്ധമാക്കൽ
    നമ്മുടെ രാജ്യ ശുശ്രൂഷ—2003
കൂടുതൽ കാണുക
2010 നമ്മുടെ രാജ്യശുശ്രൂഷ
km 3/10 പേ. 2

സർവ​പ്ര​ധാ​ന​മായ വേല

1. ശുശ്രൂ​ഷ​യോ​ടുള്ള ആഴമായ വിലമ​തിപ്പ്‌ എന്തെല്ലാം ത്യാഗങ്ങൾ ചെയ്യാൻ നമ്മെ പ്രേരി​പ്പി​ക്കും?

1 ശുശ്രൂ​ഷ​യ്‌ക്കു​വേണ്ടി നമ്മുടെ സമയവും ഊർജ​വും ആസ്‌തി​ക​ളും അർപ്പി​ക്കാ​നുള്ള പ്രോ​ത്സാ​ഹനം നമുക്ക്‌ കൂടെ​ക്കൂ​ടെ ലഭിക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം, ഇതിലും പ്രധാ​ന​മായ മറ്റൊരു വേലയില്ല! ഈ പ്രവർത്ത​ന​ത്തി​ന്റെ സത്‌ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​ന്നത്‌, ഒരിക്ക​ലും ആവർത്തി​ക്ക​പ്പെ​ടു​ക​യി​ല്ലാത്ത ഈ വേലയിൽ പങ്കെടു​ക്കാ​നുള്ള നമ്മുടെ ആഗ്രഹം വർധി​പ്പി​ക്കും.—പ്രവൃ. 20:24.

2. യഹോ​വ​യു​ടെ നാമവി​ശു​ദ്ധീ​ക​ര​ണ​ത്തിൽ നമ്മുടെ ശുശ്രൂഷ എന്തു പങ്കുവ​ഹി​ക്കു​ന്നു?

2 യഹോ​വ​യു​ടെ നാമം വിശു​ദ്ധീ​ക​രി​ക്കു​ന്നു: ക്രിസ്‌തു​യേശു മുഖാ​ന്ത​ര​മുള്ള യഹോ​വ​യു​ടെ രാജ്യം മാനുഷ ഗവണ്മെ​ന്റു​കളെ നീക്കി മനുഷ്യ​വർഗ​ത്തി​ന്റെ ദുരി​ത​ങ്ങൾക്കെ​ല്ലാം അറുതി​വ​രു​ത്തു​മെന്ന വസ്‌തു​ത​യ്‌ക്ക്‌ നമ്മുടെ ശുശ്രൂഷ അടിവ​ര​യി​ടു​ന്നു. (മത്താ. 6:9, 10) രോഗ​ത്തിൽനി​ന്നും മരണത്തിൽനി​ന്നും നമ്മെ വിടു​വി​ക്കാൻ കഴിയുന്ന ഒരേ​യൊ​രു​വൻ യഹോ​വ​യാണ്‌ എന്ന സത്യവും അത്‌ ഊന്നി​പ്പ​റ​യു​ന്നു. (യെശ. 25:8; 33:24) അവന്റെ നാമം വഹിക്കു​ന്ന​വ​രായ നമ്മുടെ നല്ല നടത്തയും ഉത്സാഹ​വും ഒക്കെ നിരീ​ക്ഷി​ക്കുന്ന മറ്റുള്ള​വ​രും അവനെ മഹത്ത്വ​പ്പെ​ടു​ത്തി​യേ​ക്കാം. (1 പത്രോ. 2:12) സർവാ​ധീ​ശ​കർത്താ​വായ യഹോ​വ​യു​ടെ നാമം ഭൂമി​യി​ലെ​ങ്ങും പ്രസി​ദ്ധ​മാ​ക്കുന്ന വേലയിൽ ഏർപ്പെ​ടു​ന്നത്‌ എത്ര സംതൃ​പ്‌തി​ദാ​യ​ക​മാണ്‌!—സങ്കീ. 83:18.

3. രാജ്യ​സ​ന്ദേ​ശ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​ന്ന​വർക്ക്‌ എന്തെല്ലാം അനു​ഗ്ര​ഹങ്ങൾ ലഭിക്കും?

3 ജീവൻ രക്ഷിക്കു​ന്നു: “ആരും നശിച്ചു​പോ​കാ​തെ എല്ലാവ​രും മാനസാ​ന്ത​ര​ത്തി​ലേക്കു വരാൻ” യഹോവ ഇച്ഛിക്കു​ന്നു. (2 പത്രോ. 3:9) യഹോ​വ​യു​ടെ ദൃഷ്ടി​യിൽ ഒരു കാര്യം നല്ലതോ ചീത്തയോ എന്നത്‌, ആരെങ്കി​ലും പഠിപ്പി​ക്കാ​തെ ഒരുവന്‌ എങ്ങനെ മനസ്സി​ലാ​ക്കാ​നാ​കും? (യോനാ 4:11; റോമ. 10:13-15) ആളുകൾ സുവാർത്ത കേട്ട്‌ ദുഷിച്ച ജീവി​ത​രീ​തി​കൾ ഉപേക്ഷി​ക്കു​മ്പോൾ അവരുടെ ജീവിതം ഗുണ​മേ​ന്മ​യു​ള്ള​താ​കു​ന്നു. (മീഖാ 4:1-4) അവർക്ക്‌ സന്തോ​ഷ​ദാ​യ​ക​മായ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യും ലഭിക്കു​ന്നു. നാം തീക്ഷ്‌ണ​ത​യോ​ടെ പ്രസംഗ-പഠിപ്പി​ക്കൽ വേലയിൽ ഏർപ്പെ​ടു​ന്നെ​ങ്കിൽ അതു നമ്മെയും നമ്മുടെ പ്രസംഗം കേൾക്കു​ന്ന​വ​രെ​യും രക്ഷിക്കും. (1 തിമൊ. 4:16) ഈ സുപ്ര​ധാന വേലയിൽ ഏർപ്പെ​ടു​ന്ന​തി​നുള്ള എത്ര വലി​യൊ​രു പദവി​യാണ്‌ നമുക്കു​ള്ളത്‌!

4. പ്രസംഗ-ശിഷ്യ​രാ​ക്കൽ വേലയിൽ നാം സജീവ​മാ​യി ഏർപ്പെ​ടേ​ണ്ടത്‌ എന്തു​കൊണ്ട്‌?

4 പെട്ടെ​ന്നു​തന്നെ മഹാകഷ്ടം ഈ ദുഷിച്ച ലോക​ത്തിന്‌ അറുതി​വ​രു​ത്തും. യഹോ​വ​യു​ടെ പക്ഷത്ത്‌ നിലയു​റ​പ്പി​ക്കു​ന്നവർ ആ നാശത്തെ അതിജീ​വി​ക്കും. അതു​കൊണ്ട്‌ ഇന്നു നടക്കു​ന്ന​തി​ലേ​ക്കും അടിയ​ന്തി​ര​വും സുപ്ര​ധാ​ന​വും പ്രയോ​ജ​ന​ക​ര​വു​മായ പ്രവർത്ത​ന​മാണ്‌ പ്രസംഗ-ശിഷ്യ​രാ​ക്കൽ വേല. ഈ വേലയ്‌ക്ക്‌ ആയിരി​ക്കട്ടെ നമ്മുടെ ജീവി​ത​ത്തിൽ പ്രഥമ​സ്ഥാ​നം!—മത്താ. 6:33.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക