മാർച്ച് 15-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മാർച്ച് 15-ന് ആരംഭിക്കുന്ന വാരം
❑സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 4, പേ. 52-55-ലെ ചതുരങ്ങൾ
❑ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ശമൂവേൽ 5–9
നമ്പർ 1: 1 ശമൂവേൽ 6:1-9
നമ്പർ 2: സാത്താനെയും ഭൂതങ്ങളെയും പ്രതിരോധിക്കാൻ നമുക്ക് എന്തു സഹായമുണ്ട്?
നമ്പർ 3: ധനവാനെയും ലാസറിനെയും കുറിച്ചുള്ള ഉപമയുടെ അർഥമെന്ത്? (rs പേ. 175 ¶1-3)
❑സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: 2010 വാർഷികപുസ്തകം പ്രയോജനപ്പെടുത്തുക. സദസ്യ ചർച്ച. “ഭരണസംഘത്തിന്റെ കത്ത്” ചർച്ച ചെയ്യുക. വാർഷികപുസ്തകത്തിലെ ചില അനുഭവങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് അവ ശുശ്രൂഷയിൽ നമുക്ക് ഉത്സാഹം പകരുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാണിക്കുക. ലോകവ്യാപക റിപ്പോർട്ടിലെ ശ്രദ്ധേയമായ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ സദസ്സിനെ ക്ഷണിക്കുക. വാർഷികപുസ്തകം പുറത്തോടുപുറം വായിച്ചുതീർക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് പരിപാടി ഉപസംഹരിക്കുക.
15 മിനി: “സർവപ്രധാനമായ വേല.” ചോദ്യോത്തര ചർച്ച. 3-ാം ഖണ്ഡിക ചർച്ച ചെയ്തശേഷം, പുരോഗമനാത്മകമായ അധ്യയനം നടത്തിയിട്ടുള്ള ഒരു പ്രസാധകൻ/പ്രസാധികയുമായി അഭിമുഖം നടത്തുക. ബൈബിൾ വിദ്യാർഥിക്ക് എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടിവന്നത്? അത് പ്രസാധകനിൽ ഉളവാക്കിയ ഫലം എന്തായിരുന്നു?