ഗീതം 123
ഇടയന്മാർ—മനുഷ്യരാകുന്ന ദാനങ്ങൾ
അച്ചടിച്ച പതിപ്പ്
1. നല്ലിടയന്മാർ യാഹിൻ ദാനം,
തന്നാടെ പാലിക്കാൻ.
മാതൃക നൽകി സേവിക്കുന്നു,
നേർവഴി നാം പോകാൻ.
(കോറസ്)
ആശ്രയയോഗ്യരാം ദാനങ്ങൾ;
നേരുള്ളവർ, വിശ്വസ്തർ.
ആടുകൾക്കായ് കരുതും മോദാൽ.
സ്നേഹിക്കും നാമവരെ.
2. മാനിക്കുന്നല്ലോ നമ്മെയവർ
സ്നേഹാർദ്രമായെന്നും
ദൂരെയകറ്റും വേദനകൾ,
സ്നേഹദയാവാക്കാൽ.
(കോറസ്)
ആശ്രയയോഗ്യരാം ദാനങ്ങൾ;
നേരുള്ളവർ, വിശ്വസ്തർ.
ആടുകൾക്കായ് കരുതും മോദാൽ.
സ്നേഹിക്കും നാമവരെ.
3. ദിവ്യോപദേശം നൽകുമവർ
നാം തെറ്റിൽ വീഴാതെ.
യാഹിനെ നന്നായ് സേവിക്കുവാൻ
പിന്തുണ നൽകുന്നു.
(കോറസ്)
ആശ്രയയോഗ്യരാം ദാനങ്ങൾ;
നേരുള്ളവർ, വിശ്വസ്തർ.
ആടുകൾക്കായ് കരുതും മോദാൽ.
സ്നേഹിക്കും നാമവരെ.
(യെശ. 32:1, 2; യിരെ. 3:15; യോഹ. 21:15-17; പ്രവൃ. 20:28 എന്നിവയും കാണുക.)