ഗീതം 93
‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
അച്ചടിച്ച പതിപ്പ്
1. നാം വെളിച്ചം നൽകാൻ യേശു കൽപ്പിച്ചു.
വചനത്താൽ ജ്ഞാനമൊഴി ശോഭിക്കും.
അവന്റെ പ്രകാശം ശോഭിച്ചിടുമ്പോൾ
പ്രതിഫലിപ്പിക്കാം നാം നൽചെയ്തികളാൽ.
2. രാജ്യവാർത്ത ഹൃത്തിൽ ശോഭ വീഴ്ത്തുന്നു,
ദുഃഖിതർക്കാശ്വാസം, മൃതർക്കാശയും.
വചനപ്രകാശം നമ്മെ നയിപ്പൂ;
ഏറ്റിടുകാശോഭ നാം നൽമൊഴികളാൽ.
3. നൽചെയ്തിയിൻ ശോഭ പാരിൻ ദീപ്തിയായ്
വാക്കുകൾക്കേകിടും രത്നശോഭയും.
നേരുചെയ്താശോഭ കാത്തിടുമെങ്കിൽ
ദൈവത്തിൻ പ്രസാദം നാം നേടിടുമെന്നും.
(സങ്കീ. 119:130; മത്താ. 5:14, 15, 45; കൊലോ 4:6 എന്നിവയും കാണുക.)