വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • sn ഗീതം 33
  • അവരെ ഭയപ്പെടരുത്‌!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അവരെ ഭയപ്പെടരുത്‌!
  • യഹോവയെ പാടിസ്‌തുതിക്കുവിൻ
  • സമാനമായ വിവരം
  • അവരെ ഭയപ്പെ​ടേണ്ടാ!
    യഹോവയെ സന്തോഷത്തോടെ പാടി സ്‌തുതിക്കുക
  • അവരെ ഭയപ്പെടേണ്ട!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • ‘ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു’
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
  • അന്തിമമായി നിത്യജീവൻ!
    യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക
കൂടുതൽ കാണുക
യഹോവയെ പാടിസ്‌തുതിക്കുവിൻ
sn ഗീതം 33

ഗീതം 33

അവരെ ഭയപ്പെടരുത്‌!

അച്ചടിച്ച പതിപ്പ്

(മത്തായി 10:28)

1. എൻ ജനമേ, മുന്നേറുവിൻ

രാജ്യദൂതു ഘോഷിക്കാൻ!

ശത്രുഭയം വേണ്ടിനി.

സത്യപ്രിയരറിക,

വാണിടുന്നെൻ ജാതനേശു

വൈരിയെ തള്ളിയിട്ടു;

ബന്ധിക്കും സാത്താനെ വേഗം,

ബദ്ധരെ മോചിപ്പിക്കും.

(കോറസ്‌)

എൻ പ്രിയരേ, ഭയം വേണ്ടാ,

ധീരരായ്‌ മുന്നേറുവിൻ!

കാത്തിടുമെൻ കൺമണിപോൽ

വിശ്വസ്‌തരെ ഞാനെന്നും.

2. ശത്രു നിന്നെ നിന്ദിച്ചിടിൽ,

ഭീഷണി മുഴക്കിടിൽ,

തേൻവാക്കും പുഞ്ചിരിയും

കെണിയായ്‌ വിരിച്ചിടിൽ,

പേടി വേണ്ടാ പീഡകനിൽ,

വിശ്വസ്‌ത യോദ്ധാക്കളേ,

കാത്തിടും ഞാൻ

ധീരരായ ദാസരെ ജയംവരെ.

(കോറസ്‌)

എൻ പ്രിയരേ, ഭയം വേണ്ടാ,

ധീരരായ്‌ മുന്നേറുവിൻ!

കാത്തിടുമെൻ കൺമണിപോൽ

വിശ്വസ്‌തരെ ഞാനെന്നും.

3. ഞാനല്ലയോ നിങ്ങൾക്കെന്നും

ബലവും സങ്കേതവും.

പോരിൽ ജീവൻ പോയിടിൽ

മൃത്യുവെ കീഴാക്കും ഞാൻ.

ശാശ്വതമാം ജീവിതാശ

നീക്കിടാനാകാത്തോരെ

പേടിക്കാതെ ഭക്തി കാക്കിൽ

എത്തിച്ചിടും ലാക്കിൽ ഞാൻ.

(കോറസ്‌)

എൻ പ്രിയരേ, ഭയം വേണ്ടാ,

ധീരരായ്‌ മുന്നേറുവിൻ!

കാത്തിടുമെൻ കൺമണിപോൽ

വിശ്വസ്‌തരെ ഞാനെന്നും.

(ആവ. 32:10; നെഹെ. 4:14; സങ്കീ. 59:1; 83:2, 3 എന്നിവയും കാണുക.)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക