ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2012 ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. ഓരോ പോയിന്റും ചർച്ച ചെയ്യപ്പെടുന്ന വാരം ഏതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ ആഴ്ചയും സ്കൂളിനുവേണ്ടി തയ്യാറാകുമ്പോൾ ഗവേഷണം നടത്താൻ അതു സഹായിക്കും.
1. യിരെമ്യാവിന്റെ പുസ്തകം നമുക്ക് പ്രയോജനപ്രദമായിരിക്കുന്നത് എന്തുകൊണ്ട്? (മാർച്ച് 5, si പേ. 129 ഖ. 36)
2. ഇന്ന് യഹോവ പീഡനത്തിൽനിന്നു നമ്മെ എങ്ങനെ സംരക്ഷിച്ചേക്കാം? (യിരെ. 1:8) (മാർച്ച് 5, w05 12/15 പേ. 23 ഖ. 18)
3. അഭിഷിക്തർ “പഴയ പാത”കളിലേക്കു മടങ്ങിയിരിക്കുന്നത് എങ്ങനെ, എപ്പോൾ? (യിരെ. 6:16) (മാർച്ച് 12, w05 11/1 പേ. 24 ഖ. 12)
4. ‘ഗിലെയാദിലെ സുഗന്ധതൈലം’ ഇന്നു ലഭ്യമാണെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (യിരെ. 8:22) (മാർച്ച് 19, w10 6/1 പേ. 26 ഖ. 3–പേ. 27 ഖ. 4)
5. “അനേകം മീൻപിടിക്കാരെ”യും “അനേകം നായാട്ടുകാരെ”യും വരുത്തുമെന്നു പറഞ്ഞപ്പോൾ യഹോവ എന്താണ് ഉദ്ദേശിച്ചത്? (യിരെ. 16:16) (മാർച്ച് 26, w07 3/15 പേ. 9 ഖ. 5)
6. ഏതു വിധത്തിലാണ് യഹോവ യിരെമ്യാവിന് എതിരെ ‘ബലം പ്രയോഗിച്ചതും’ അവനെക്കൊണ്ടു സമ്മതിപ്പിച്ചതും (“അവനെ കബളിപ്പിച്ചതും,” NW)? (യിരെ. 20:7) (ഏപ്രി. 2, w07 3/15 പേ. 9 ഖ. 6)
7. “യഹോവയുടെ ഭാരം” എന്നു പറഞ്ഞിരിക്കുന്നത് എന്തിനെക്കുറിച്ചാണ്? (യിരെ. 23:33) (ഏപ്രി. 9, w07 3/15 പേ. 11 ഖ. 1)
8. ന്യായപ്രമാണം, അല്ലെങ്കിൽ ദൈവത്തിന്റെ നിയമം എങ്ങനെയാണ് ഹൃദയങ്ങളിൽ എഴുതുന്നത്? (യിരെ. 31:33) (ഏപ്രി. 23, w07 3/15 പേ. 11 ഖ. 2)
9. ഒരു ഇടപാടിന്റെ രണ്ട് ആധാരം എഴുതി ഉണ്ടാക്കിയതിന്റെ ഉദ്ദേശ്യം എന്തായിരുന്നു? (യിരെ. 32:10-15) (ഏപ്രി. 30, w07 3/15 പേ. 11 ഖ. 3)
10. ഇവിടെ പറഞ്ഞിരിക്കുന്ന ‘രണ്ടുവംശങ്ങൾ’ ഏതെല്ലാമാണ്? (യിരെ. 33:23, 24) (ഏപ്രി. 30, w07 3/15 പേ. 11 ഖ. 4)