ഗീതം 7
ക്രിസ്‌തീയ സമർപ്പണം
അച്ചടിച്ച പതിപ്പ്
1. ഗാംഭീര്യമേറും പ്രപഞ്ചം യഹോവ സൃഷ്ടിച്ചു. ആ
കാശവും ഭൂമിയും തന്റെ സ്വന്തമല്ലയോ. താൻ
ജീവശ്വാസം പകർന്നു, തൻ സൃഷ്ടികൾക്കെല്ലാം. ആ
രാധന നേടാൻ യോഗ്യൻ താൻ എന്നാവിധം കാണിച്ചു.
2. യോർദാനിൽ സ്‌നാനമതേറ്റു നീതി നിവർത്തിക്കാൻ; തൻ
പ്രാർഥനയിലേശു ചൊല്ലി തൻ ദൈവത്തോടായ്, ‘നി
ന്റെ ഹിതം നിറവേറ്റാൻ ഞാൻ വന്നിരിക്കുന്നു,’ വി
ശ്വസ്‌തതയോടെ സേവിക്കാൻ, സമർപ്പിതദാസനായ്.
3. ഞങ്ങൾ വരുന്നു യഹോവേ, നിൻ നാമം സ്‌തുതിക്കാൻ; സ
മർപ്പിക്കുന്നു ഞങ്ങൾ സ്വയം ത്യജിച്ചുകൊണ്ടും. നീ
ഏകജാതനെ നൽകി, വിമോചനമേകാൻ. മ
രിക്കിലും ജീവിച്ചിടിലും നിൽക്കും നിനക്കായ് ഞങ്ങൾ.
(മത്താ. 16:24; മർക്കോ. 8:34; ലൂക്കോ. 9:23 എന്നിവയും കാണുക.)