‘കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക!’
യെരുശലേമിന്റെ ഉപരോധത്തിനും തുടർന്നുള്ള നാശത്തിനും മുമ്പ് ക്രിസ്തുവിന്റെ ഉത്തമപടയാളികളെന്ന നിലയിൽ ക്രിസ്ത്യാനികൾ കഷ്ടപ്പാടുകൾ പ്രതീക്ഷിക്കണമെന്നും സ്വന്തം സുഖസൗകര്യങ്ങൾക്ക് മുൻഗണന കൊടുക്കരുതെന്നും അപ്പൊസ്തലനായ പൗലോസ് എഴുതി. (2 തിമൊ. 2:3, 4) ഇന്നത്തെ ദുഷിച്ച ലോകത്തിന്റെ നാശം അടുത്തുവരവെ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കിൽ നമുക്ക് ശക്തമായ വിശ്വാസം കൂടിയേ തീരൂ. (2 കൊരി. 4:18; 5:7) ‘കാഴ്ചയാലല്ല, വിശ്വാസത്താൽ നടക്കുക!’ എന്ന വീഡിയോ കാണുക. (jw.org-ൽ പോയി പ്രസിദ്ധീകരണങ്ങൾ എന്ന ബട്ടണിൽ അമർത്തിയതിനു ശേഷം വീഡിയോ എന്നതിനു കീഴെ നോക്കുക.) നഹമിനും അബീതാലിനും ഭൗതികവസ്തുക്കളോടുള്ള അമിതമായ ആസക്തി അവർക്ക് ഒരു കെണിയായിത്തീർന്നത് എങ്ങനെയെന്ന് ശ്രദ്ധിക്കുക. അതിനു ശേഷം, താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പുനരവലോകനം ചെയ്യുക.
(1) ഒന്നാം നൂറ്റാണ്ടിൽ, ‘വിശുദ്ധസ്ഥലത്ത് നിൽക്കുന്ന ശൂന്യമാക്കുന്ന മ്ലേച്ഛത’ എന്താണ്, യെരുശലേമിൽ താമസിച്ചിരുന്ന ക്രിസ്ത്യാനികൾ ഏത് നിർണായകനടപടി എടുക്കണമായിരുന്നു? (മത്താ. 24:15, 16) (2) നഗരം വിട്ട് ഓടിപ്പോകുന്നതിന് വിശ്വാസം ആവശ്യമായിരുന്നത് എന്തുകൊണ്ട്? (3) ഓടിപ്പോകുന്നതിൽ എന്തൊക്കെ ത്യാഗങ്ങൾ ഉൾപ്പെട്ടിരുന്നു? (4) നഹമും അബീതാലും യെരുശലേം വിട്ടുപോകാൻ താമസംവരുത്തിയത് എന്തുകൊണ്ട്? (മത്താ. 24:17, 18) (5) യെരുശലേമിൽനിന്ന് പോകുന്ന സമയത്ത് വിശ്വാസത്തിന്റെ കൂടുതലായ ഏതെല്ലാം പരിശോധനകളാണ് റാഹേൽ അഭിമുഖീകരിച്ചത്? (മത്താ. 10:34-37; മർക്കോ. 10:29, 30) (6) യഹോവയിലുള്ള വിശ്വാസത്തിന്റെയും ആശ്രയത്തിന്റെയും ഏതു നല്ല മാതൃകയാണ് ഏഥാൻ വെച്ചത്? (7) പെല്ലാ പ്രദേശത്ത് എന്തൊക്കെ ബുദ്ധിമുട്ടുകളാണ് ക്രിസ്ത്യാനികൾ അനുഭവിച്ചത്? (8) നഹമിന്റെയും അബീതാലിന്റെയും വിശ്വാസം ക്രമേണ ബലഹീനമായത് എങ്ങനെ? (9) പെല്ലായിലുള്ള ക്രിസ്ത്യാനികൾക്കായി യഹോവ കരുതിയത് എങ്ങനെ? (മത്താ. 6:33; 1 തിമൊ. 6:6-8) (10) ഈ വ്യവസ്ഥിതിയുടെ നാശത്തെ നേരിടുമ്പോൾ അബ്രാഹാമിനെയും സാറായെയും നമുക്ക് എങ്ങനെ അനുകരിക്കാം? (എബ്രാ. 11:8-10) (11) നഹമും അബീതാലും യെരുശലേമിലേക്ക് മടങ്ങിപ്പോകാൻ ന്യായം കണ്ടെത്തിയത് എങ്ങനെ, അവരുടെ തീരുമാനം തെറ്റായിരുന്നത് എന്തുകൊണ്ട്? (ലൂക്കോ. 21:21) (12) നഹമും അബീതാലും തിരിച്ച് എത്തിയപ്പോൾ യെരുശലേമിലെ അവസ്ഥകൾ എന്തായിരുന്നു? (13) ഈ വ്യവസ്ഥിതിയുടെ അന്ത്യം വരുന്നതിനു മുമ്പ്, ഇപ്പോൾത്തന്നെ നമ്മുടെ വിശ്വാസം ബലിഷ്ഠമാക്കേണ്ടത് എന്തുകൊണ്ട്?—ലൂക്കോ. 17:31, 32; 21:34-36.
വിശ്വാസത്തിൽ നടക്കുക എന്നാൽ (1) യഹോവയുടെ വഴിനടത്തിപ്പിൽ ആശ്രയിക്കുക, (2) അവന്റെ നിർദേശങ്ങൾ അനുസരിക്കുക, (3) ഭൗതികവസ്തുക്കളെക്കാൾ ആത്മീയകാര്യങ്ങളെ വിലമതിക്കുന്നെന്ന് കാണിക്കുക എന്നൊക്കെയാണ്. “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്ന വാക്കുകളിൽ ആശ്രയിച്ചുകൊണ്ട് വിശ്വാസത്തിൽ നടക്കുന്നതിൽ എന്നും നമുക്ക് തുടരാം—1 യോഹ. 2:17.