ദൈവവചനത്തിലെ നിധികൾ |എസ്ഥേർ 6-10
എസ്ഥേർ യഹോവയ്ക്കുവേണ്ടിയും ദൈവജനത്തിനുവേണ്ടിയും നിസ്വാർഥമായി പ്രവർത്തിച്ചു
യഹോവയെയും ദൈവജനത്തെയും പ്രതി എസ്ഥേർ ധൈര്യവും നിസ്വാർഥതയും കാണിച്ചു
എസ്ഥേരും മൊർദെഖായിയും സുരക്ഷിതരായിരുന്നു. പക്ഷെ, എല്ലാ യഹൂദരെയും വധിക്കാനുള്ള ഹാമാന്റെ ഉത്തരവ് സാമ്രാജ്യത്തിൽ എല്ലായിടത്തും വ്യാപിച്ചുകൊണ്ടിരുന്നു
ക്ഷണിക്കാതെ രാജസന്നിധിയിൽ ചെല്ലുകവഴി എസ്ഥേർ അവളുടെ ജീവൻ വീണ്ടും അപകടത്തിലാക്കി. അവൾ തന്റെ ജനത്തിനുവേണ്ടി കേഴുകയും രാജശാസനം പിൻവലിക്കാൻ അപേക്ഷിക്കുകയും ചെയ്തു
രാജാവിന്റെ നാമത്തിൽ പുറപ്പെടുവിച്ച ഉത്തരവ് പിൻവലിക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് ഒരു പുതിയ നിയമം ഉണ്ടാക്കാൻ രാജാവ് എസ്ഥേരിനെയും മൊർദെഖായിയെയും അധികാരപ്പെടുത്തി
യഹോവ തന്റെ ജനത്തിന് മഹത്തായ വിജയം നൽകി
യഹൂദർക്ക് സ്വയം സംരക്ഷിക്കാൻ അധികാരം നൽകിക്കൊണ്ട് രണ്ടാമതൊരു ഉത്തരവും ഇറക്കി
കുതിരക്കാർ സാമ്രാജ്യത്തിന്റെ എല്ലാ ദിക്കിലേക്കും പാഞ്ഞു. യഹൂദന്മാർ പോരാട്ടത്തിന് തയാറെടുത്തു
അനേകർ ഇതിനെ ദൈവാംഗീകാരമായി കാണുകയും യഹൂദമതം സ്വീകരിക്കുകയും ചെയ്തു