മാർച്ച് 7-13
എസ്ഥേർ 6-10
ഗീതം 131, പ്രാർഥന
ആമുഖ പ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“എസ്ഥേർ യഹോവയ്ക്കുവേണ്ടിയും ദൈവജനത്തിനുവേണ്ടിയും നിസ്വാർഥമായി പ്രവർത്തിച്ചു:” (10 മിനി.)
എസ്ഥേ 8:3, 4—എസ്ഥേർ സുരക്ഷിതയായിരുന്നെങ്കിലും മറ്റുള്ളവർക്കുവേണ്ടി തന്റെ ജീവൻ അപകടത്തിലാക്കാൻ തയാറായി (ia 164, 165 ¶24-25; w86-E 3/15 25 ¶9)
എസ്ഥേ 8:5—എസ്ഥേർ അഹശ്വേരോശിനോട് നയത്തോടെ സംസാരിച്ചു (w06 3/1 11 ¶8)
എസ്ഥേ 8:17—അനേകർ യഹൂദമതം സ്വീകരിച്ചു (w06 3/1 11 ¶3)
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
എസ്ഥേ 8:1, 2—‘വൈകുന്നേരത്ത് കവർച്ച പങ്കിടുമെന്ന്’ ബെന്യാമീനെക്കുറിച്ച് യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനം സത്യമായി ഭവിച്ചത് എങ്ങനെ? (ia 164 ചതുരം; w12-E 1/1 29 ചതുരം)
എസ്ഥേ 9:10, 15, 16—ഉത്തരവുപ്രകാരം കൊള്ളയടിക്കാനുള്ള അധികാരം ഉണ്ടായിരുന്നെങ്കിലും യഹൂദന്മാർ അതു ചെയ്യാതിരുന്നത് എന്തുകൊണ്ട്? (w06 3/1 11 ¶4)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി എന്നെ എന്താണ് പഠിപ്പിക്കുന്നത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ് എനിക്ക് വയൽശുശ്രൂഷയിൽ ഉപയോഗിക്കാനാകുന്നത്?
ബൈബിൾ വായന: എസ്ഥേ 8:1-9 (4 മിനി. വരെ)
വയൽസേവനത്തിനു സജ്ജരാകാം
ഈ മാസത്തെ അവതരണങ്ങൾ തയാറാകുക: (15 മിനി.) ചർച്ച. മാതൃകാവതരണത്തിന്റെ വീഡിയോ പ്ലേ ചെയ്യുക, സവിശേഷതകൾ ചർച്ച ചെയ്യുക. തുടർന്ന്, “ശുശ്രൂഷയിലെ വൈദഗ്ധ്യം വർധിപ്പിക്കുക—സ്വന്തമായി അവതരണം തയാറായിക്കൊണ്ട്” എന്ന ലേഖനം ചർച്ച ചെയ്യുക.
ക്രിസ്ത്യാനികളായി ജീവിക്കാം
“അതിഥികളെ സ്വീകരിക്കുക:” (15 മിനി.) ചർച്ച. മുമ്പൊരിക്കൽ, സ്മാരകത്തിന് ഹാജരായ അതിഥികളെ സ്വാഗതം ചെയ്യുന്നതിന് മുൻകൈയെടുത്തതിന്റെ അനുഭവം വിവരിക്കാൻ പ്രചാരകരെ ക്ഷണിക്കുക. നല്ല ഒരെണ്ണം പുനരവതരിപ്പിക്കുക.
സഭാ ബൈബിൾപഠനം: Smy കഥ 104 (30 മിനി.)
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)