ഗീതം 147
ഒരു പ്രത്യേകസ്വത്ത്
ദൈവത്തിൻ നവസൃഷ്ടി,
തൻ ആത്മാഭിഷിക്തന്മാർ.
മനുഷ്യരിൽനിന്നവൻ
വിലയ്ക്കു വാങ്ങിയോർ.
(കോറസ്)
പ്രത്യേകസ്വത്തവർ
നിന്റെ നാമജനമായ്.
സ്നേഹിപ്പൂ, സ്തുതിപ്പൂ,
സ്നേഹാൽ നിന്നെ കീർത്തിക്കും ഒന്നായ്.
കൂരിരുൾ നീക്കി ദൈവം
പ്രഭ ചൊരിഞ്ഞവർക്കായ്.
വിശുദ്ധരായ്ത്തീർന്നവർ
സത്യത്തിൻ കാവൽക്കാർ.
(കോറസ്)
പ്രത്യേകസ്വത്തവർ
നിന്റെ നാമജനമായ്.
സ്നേഹിപ്പൂ, സ്തുതിപ്പൂ,
സ്നേഹാൽ നിന്നെ കീർത്തിക്കും ഒന്നായ്.
ചേർക്കുന്നവർ വിശ്വസ്തം
വേറെ അജങ്ങളെയും.
പാലിപ്പവർ യേശുവിൻ
കല്പനകൾ എന്നും.
(കോറസ്)
പ്രത്യേകസ്വത്തവർ
നിന്റെ നാമജനമായ്.
സ്നേഹിപ്പൂ, സ്തുതിപ്പൂ,
സ്നേഹാൽ നിന്നെ കീർത്തിക്കും ഒന്നായ്.
(യശ. 43:20, 21; മലാ. 3:17; കൊലോ. 1:13 കൂടെ കാണുക.)