ഗീതം 139
ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
ഏറിടും എത്രയോ സന്തോഷം
അജങ്ങൾ വളരുമ്പോൾ.
നയിച്ചു സത്യം സ്വന്തമാക്കാൻ
അവരെ യാഹാംദൈവം.
(കോറസ്)
പ്രാർഥന നീ കേൾക്കേണമേ,
അവരെ നീ കാക്കേണമേ.
നിന്നിടുവാൻ അവർ ധീരം,
അപേക്ഷിപ്പൂ യേശുവിൻ നാമത്തിൽ ഞങ്ങൾ.
ശക്തരായ് അവർ നിന്നിടുവാൻ
ആവോളം ചെയ്തു ഞങ്ങൾ.
അവർ തൻ വിശ്വാസം കാത്തിടാൻ
യാചിച്ചു ഞങ്ങളെന്നും.
(കോറസ്)
പ്രാർഥന നീ കേൾക്കേണമേ,
അവരെ നീ കാക്കേണമേ.
നിന്നിടുവാൻ അവർ ധീരം,
അപേക്ഷിപ്പൂ യേശുവിൻ നാമത്തിൽ ഞങ്ങൾ.
വിശ്വാസം അവർ കാത്തിടട്ടെ,
യാഹിലും യേശുവിലും.
ജീവന്റെ ഓട്ടത്തിൽ ജയിക്കാൻ
സഹിച്ച് മുന്നേറട്ടെ.
(കോറസ്)
പ്രാർഥന നീ കേൾക്കേണമേ,
അവരെ നീ കാക്കേണമേ.
നിന്നിടുവാൻ അവർ ധീരം,
അപേക്ഷിപ്പൂ യേശുവിൻ നാമത്തിൽ ഞങ്ങൾ.
(ലൂക്കോ. 6:48; പ്രവൃ. 5:42; ഫിലി. 4:1 കൂടെ കാണുക.)