ദൈവവചനത്തിലെ നിധികൾ | യഹസ്കേൽ 46-48
സ്വന്തദേശത്ത് തിരിച്ചെത്തുന്ന ഇസ്രായേല്യരെ കാത്തിരുന്ന അനുഗ്രഹങ്ങൾ
യഹസ്കേലിന്റെ ദേവാലയദർശനം പ്രവാസികളായ ഇസ്രായേല്യരുടെ ഹൃദയത്തിനു നവചൈതന്യം പകർന്നു. പുനഃസ്ഥിതീകരണത്തെക്കുറിച്ചുള്ള മുൻകാലപ്രവചനങ്ങൾക്കു കൂടുതൽ ബലമേകുന്നതായിരുന്നു ഈ ദർശനം. യഹോവ അനുഗ്രഹിച്ചവരുടെ ജീവിതത്തിൽ ശുദ്ധാരാധനയ്ക്കു കൂടുതൽ പ്രമുഖമായൊരു സ്ഥാനം ലഭിക്കുമായിരുന്നു.
നല്ല സംഘാടനവും സഹകരണവും സുരക്ഷിതത്വവും ഉറപ്പുകൊടുക്കുന്ന ഒരു ദർശനമായിരുന്നു അത്
ഫലപുഷ്ടിയുള്ള മണ്ണ്
ഓരോ കുടുംബത്തിനും അവകാശമായി ഭൂമി
ദേശം ആളുകൾക്കു വീതിക്കുന്നതിനു മുമ്പ് ഒരു പ്രത്യേകഭാഗം ‘യഹോവയ്ക്കു സംഭാവനയായി നീക്കിവെക്കേണ്ടിയിരുന്നു’
യഹോവയുടെ ആരാധനയാണ് എന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനത്തെന്ന് എങ്ങനെ കാണിക്കാം? (w06 4/15 27-28 ¶13-14)