സെപ്റ്റംബർ 11-17
യഹസ്കേൽ 46-48
ഗീതം 139, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“സ്വന്തദേശത്ത് തിരിച്ചെത്തുന്ന ഇസ്രായേല്യരെ കാത്തിരുന്ന അനുഗ്രഹങ്ങൾ:” (10 മിനി.)
യഹ 47:1, 7-12—പുനഃസ്ഥിതീകരിക്കപ്പെട്ട ദേശം ഫലപുഷ്ടിയുള്ളതായിരിക്കും (w99 3/1 10 ¶11-12)
യഹ 47:13, 14—ഓരോ കുടുംബത്തിനും ഓഹരിയായി ഭൂമി കിട്ടുമായിരുന്നു (w99 3/1 10 ¶10)
യഹ 48:9, 10—ദേശം ആളുകൾക്കു വീതിക്കുന്നതിനു മുമ്പ് ഒരു പ്രത്യേകഭാഗം ‘യഹോവയ്ക്കു സംഭാവനയായി നീക്കിവെക്കുമായിരുന്നു’
ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)
യഹ 47:1, 8; 48:30, 32-34—യഹസ്കേലിന്റെ ദേവാലയദർശനത്തിലെ ഓരോ വിശദാംശവും അക്ഷരീയമായി നിറവേറുമെന്നു പ്രവാസികളായ ജൂതന്മാർ പ്രതീക്ഷിക്കാഞ്ഞത് എന്തുകൊണ്ട്? (w99 3/1 11 ¶14)
യഹ 47:6—യഹസ്കേലിനെ ‘മനുഷ്യപുത്രൻ’ എന്നു വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്? (it-2-E 1001)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയമുത്തുകളാണ് നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) യഹ 48:13-22
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (2 മിനി. വരെ) T-37—മടക്കസന്ദർശനത്തിന് അടിത്തറയിടുക.
മടക്കസന്ദർശനം: (4 മിനി. വരെ) T-37— കഴിഞ്ഞ സന്ദർശനത്തിൽ ലഘുലേഖ കൊടുത്തിരുന്നു. ഒരു മടക്കസന്ദർശനം അവതരിപ്പിക്കുക. ബൈബിൾപഠനത്തിന് ഉപയോഗിക്കുന്ന പുസ്തകങ്ങളിലൊന്നു പരിചയപ്പെടുത്തുക.
ബൈബിൾപഠനം: (6 മിനി. വരെ) bh 34 ¶17—വിദ്യാർഥിയെ മീറ്റിങ്ങിനു ക്ഷണിക്കുക.
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (8 മിനി.) വാർഷികപുസ്തകത്തിൽനിന്ന് പഠിച്ച വിവരങ്ങൾ ചർച്ച ചെയ്യുകയുമാകാം. (yb17 64-65)
സംഘടനയുടെ നേട്ടങ്ങൾ: (7 മിനി.) സെപ്റ്റംബർ മാസത്തേക്കുള്ള, സംഘടനയുടെ നേട്ടങ്ങൾ എന്ന വീഡിയോ കാണിക്കുക.
സഭാ ബൈബിൾപഠനം: (30 മിനി.) lv അധ്യാ. 7 ¶10-19, പേ. 93-ലെ ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 97, പ്രാർഥന