ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
സെപ്റ്റംബർ 4-10
ആത്മീയമുത്തുകൾക്കായി കുഴിക്കുക
it-2-E 467 ¶4
പേര്
ഇസ്രായേൽ ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നതിൽ പരാജയപ്പെട്ടു. അവർ അവിശ്വസ്തത കാണിച്ചതുകൊണ്ട് ദൈവം അവരെ ശിക്ഷിച്ചു. മറ്റു ജനതകൾ യഹോവയുടെ നാമത്തെ നിന്ദിക്കാൻ അതു കാരണമായി. യിസ്രായേല്യരെ ശിക്ഷിച്ചത് യഹോവയാണെന്നു ആ ജനതകൾക്ക് അറിയില്ലായിരുന്നു. അതുകൊണ്ട്, ഇസ്രായേല്യർ ദുരിതങ്ങൾ അനുഭവിച്ചതു തന്റെ ജനത്തെ രക്ഷിക്കാൻ യഹോവയ്ക്കു കഴിവില്ലാത്തതുകൊണ്ടാണെന്ന് ആ ജനതകൾ ആരോപിച്ചു.
it-2-E 140
നീതി
യഹോവ തന്റെ അംഗീകാരം നേടിയെടുക്കാൻ ആഗ്രഹിക്കുന്നവർ തന്റെ നീതിയുടെ നിലവാരം മനസ്സിലാക്കുകയും അത് അനുസരിക്കുകയും ചെയ്യണമെന്ന് യഹോവ എപ്പോഴും ആവശ്യപ്പെടുന്നു. (യശ 1:17, 18; 10:1, 2; യിര 7:5-7; 21:12; 22:3, 4; യഹ 45:9, 10; ആമോ 5:15; മീഖ 3:9-12; 6:8; സെഖ 7:9-12)
സെപ്റ്റംബർ 11-17
ആത്മീയമുത്തുകൾക്കായി കുഴിക്കുക
it-2-E 1001
മനുഷ്യപുത്രൻ
പ്രവാചകൻ വെറുമൊരു മനുഷ്യൻ മാത്രമാണെന്ന് കാണിക്കുന്നതിനുവേണ്ടിയാണ് യഹോവ ഇങ്ങനെ അഭിസംബോധന ചെയ്യുന്നത്. ഇതുവഴി സന്ദേശത്തിന്റെ ഉറവിടമായ സർവശക്തനായ ദൈവവും ദൈവം ഉപയോഗിക്കുന്ന മനുഷ്യവക്താവും തമ്മിലുള്ള വലിയ അന്തരം കാണാനാകുമായിരുന്നു.
സെപ്റ്റംബർ 18-24
ആത്മീയമുത്തുകൾക്കായി കുഴിക്കുക
it-2-E 382
മേശക്ക്
രാജഭോജനം തങ്ങളെ അശുദ്ധരാക്കുമെന്ന് ചിന്തിക്കാൻ സാധ്യതയുള്ള മൂന്നു കാരണങ്ങൾ. (1) മോശയുടെ നിയമം അശുദ്ധമാണെന്നു പറഞ്ഞിരുന്ന പല മൃഗങ്ങളെയാണ് ബാബിലോണ്യർ ഭക്ഷിച്ചിരുന്നത്. (2) മൃഗങ്ങളെ കൊല്ലുമ്പോൾ രക്തം വാർന്നുപോയിട്ടുണ്ടെന്ന് അവർ ഉറപ്പുവരുത്താറില്ല. ചിലപ്പോൾ ശ്വാസംമുട്ടിച്ചാണ് മൃഗങ്ങളെ കൊന്നിരുന്നത്. (3) സത്യദൈവത്തെ ആരാധിക്കാത്ത അവർ മൃഗങ്ങളെ ആദ്യം അവരുടെ ദൈവങ്ങൾക്കു ബലി അർപ്പിക്കുമായിരുന്നു. ആ മാംസം കഴിക്കുന്നത് ആ ദൈവങ്ങളെ ആരാധിക്കുന്നതിന്റെ ഭാഗമായി വീക്ഷിച്ചിരുന്നു.—ദാനി 1:8; 1കൊ 10:18-20, 28 താരതമ്യം ചെയ്യുക.