വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • th പാഠം 13 പേ. 16
  • പ്രായോഗികമൂല്യം വ്യക്തമാക്കുക

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • പ്രായോഗികമൂല്യം വ്യക്തമാക്കുക
  • വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • സമാനമായ വിവരം
  • നല്ല മുഖവുര
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഹൃദയത്തിലേക്ക്‌ ഇറങ്ങിച്ചെല്ലുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • ഉത്സാഹം
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
  • പുതുതായി എന്തെങ്കിലും പഠിപ്പിക്കുക
    വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
കൂടുതൽ കാണുക
വായിക്കുന്നതിലും പഠിപ്പിക്കുന്നതിലും അർപ്പിതരായിരിക്കുക
th പാഠം 13 പേ. 16

പാഠം 13

പ്രാ​യോ​ഗി​ക​മൂ​ല്യം വ്യക്തമാ​ക്കു​ക

പരാമർശിച്ചിരിക്കുന്ന വാക്യം

സുഭാഷിതങ്ങൾ 3:21, അടിക്കുറിപ്പ്‌

ചുരുക്കം: നിങ്ങൾ പറയുന്ന കാര്യങ്ങൾ കേൾവി​ക്കാ​രു​ടെ ജീവി​തത്തെ എങ്ങനെ ബാധി​ക്കു​ന്നെ​ന്നും അത്‌ അവർക്ക്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെ​ന്നും കാണി​ച്ചു​കൊ​ടു​ക്കുക.

എങ്ങനെ ചെയ്യാം:

  • നിങ്ങളു​ടെ കേൾവി​ക്കാ​രെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. നിങ്ങൾ പറയുന്ന കാര്യങ്ങൾ അവർ കേൾക്കേ​ണ്ടത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നും അതിൽ അവർക്ക്‌ ഏറെ ഉപകാ​ര​പ്പെ​ടുന്ന വിവരങ്ങൾ ഏതൊ​ക്കെ​യാ​ണെ​ന്നും ചിന്തി​ക്കുക.

  • എന്താണു ചെയ്യേ​ണ്ട​തെന്ന്‌ അവതര​ണ​ത്തി​ലു​ട​നീ​ളം കേൾവി​ക്കാർക്കു വ്യക്തമാ​ക്കി​ക്കൊ​ടു​ക്കുക. തുടക്കം​മു​തൽതന്നെ, ഇതു തനിക്കു​വേ​ണ്ടി​യു​ള്ള​താ​ണെന്ന്‌ ഓരോ​രു​ത്തർക്കും തോന്നണം. ഓരോ പ്രധാ​ന​പ്പെട്ട ആശയവും വിശദീ​ക​രി​ക്കു​മ്പോൾ അത്‌ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കുക. എങ്ങു​മെ​ങ്ങും തൊടാത്ത രീതി​യിൽ ആശയങ്ങൾ അവതരി​പ്പി​ക്ക​രുത്‌.

    നുറുങ്ങ്‌

    ബൈബിൾതത്ത്വങ്ങൾ എങ്ങനെ പ്രാവർത്തി​ക​മാ​ക്കാ​മെന്നു സ്‌നേ​ഹ​ത്തോ​ടെ​യും സഹാനു​ഭൂ​തി​യോ​ടെ​യും വിശദീ​ക​രി​ക്കുക. കേൾവി​ക്കാ​രിൽ കുറ്റ​ബോ​ധം തോന്നി​പ്പി​ക്കു​ന്ന​തി​നു പകരം അവരുടെ സ്‌നേ​ഹ​വും വിശ്വാ​സ​വും ശക്തമാ​ക്കുക. അങ്ങനെ​യാ​കു​മ്പോൾ ശരിയാ​യതു ചെയ്യാൻ ഹൃദയം അവരെ പ്രേരി​പ്പി​ക്കും.

ശുശ്രൂഷയിൽ

പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നു തയ്യാറാ​കു​മ്പോൾ, പുതിയ വാർത്തകൾ എന്തൊ​ക്കെ​യാ​ണെ​ന്നും നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾക്കു താത്‌പ​ര്യം തോന്നി​യേ​ക്കാ​വുന്ന വിഷയങ്ങൾ ഏതൊ​ക്കെ​യാ​ണെ​ന്നും ഒന്നു ചിന്തി​ക്കുക. ഇനി, ഒരു പ്രത്യേ​ക​കാ​ര്യം ആളുകളെ ആകുല​പ്പെ​ടു​ത്തു​ന്ന​താ​യി സംസാ​രി​ക്കു​ന്ന​തി​നി​ടെ മനസ്സി​ലാ​കു​ന്നെ​ങ്കിൽ അതിന​നു​സ​രിച്ച്‌ അവതര​ണ​ത്തിൽ മാറ്റങ്ങൾ വരുത്താ​നും തയ്യാറാ​കുക. അവരുടെ ഉത്‌ക​ണ്‌ഠ​ക​ളും താത്‌പ​ര്യ​ങ്ങ​ളും മനസ്സി​ലാ​ക്കാൻ നയത്തോ​ടെ ചോദ്യ​ങ്ങൾ ചോദി​ക്കുക. അവരുടെ മറുപടി കേട്ടിട്ട്‌ അതിന​നു​സ​രിച്ച്‌ അവതര​ണ​ത്തിൽ മാറ്റം വരുത്തുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക