ഭാഗം ഒന്ന്
“സ്വർഗം തുറന്നു”
മുഖ്യവിഷയം: യഹോവയുടെ സ്വർഗീയമണ്ഡലത്തിലേക്ക് ഒരു യാത്ര
യഹോവയെ, സർവശക്തനായ ദൈവത്തെ, കണ്ടിട്ട് ഒരു മനുഷ്യനും ജീവനോടിരിക്കാനാകില്ല. (പുറ. 33:20) എന്നാൽ യഹോവ യഹസ്കേലിനു തന്റെ സംഘടനയുടെ സ്വർഗീയഭാഗത്തെക്കുറിച്ചുള്ള ദർശനങ്ങൾ നൽകി, ഭയാദരവ് ജനിപ്പിക്കുന്ന ദർശനങ്ങൾ! ഏകസത്യദൈവത്തെ ആരാധിക്കാൻ നമുക്കു ലഭിച്ച ബഹുമതി എത്രയോ അമൂല്യമാണെന്ന് അവ നമ്മളെ ഓർമിപ്പിക്കുന്നു.