ഗീതം 118
“ഞങ്ങളുടെ വിശ്വാസം വർധിപ്പിച്ചുതരണേ”
1. പാപത്തിന്നധീനർ ഞങ്ങൾ യഹോവേ,
ലോകത്തിൻ ദുഷ്കാറ്റെന്നും വീശുമ്പോൾ
നാഥാ നിന്നിൽ ഞങ്ങൾക്കുള്ള വിശ്വാസം
മങ്ങാതെന്നും ജ്വലിച്ചു നിൽക്കാനായ്,
(കോറസ്)
വിശ്വാസത്തിൽ വളർന്നിടാൻ പിതാവേ,
ഞങ്ങൾക്കു നീ സഹായം നൽകണേ.
വിശ്വാസത്തിൽ കരുത്തരായ് എന്നെന്നും
സ്തുതിക്കും ഞങ്ങൾ തിരുനാമത്തെ.
2. നിൻ സ്നേഹത്തിൽ എന്നെന്നും വസിപ്പാനായ്,
വിശ്വാസം ആവശ്യം ഞങ്ങൾക്കെല്ലാം.
ആപത്തിലോ വൻപരിച വിശ്വാസം,
ആത്മധൈര്യം ഞങ്ങൾക്കതേകുന്നു.
(കോറസ്)
വിശ്വാസത്തിൽ വളർന്നിടാൻ പിതാവേ,
ഞങ്ങൾക്കു നീ സഹായം നൽകണേ.
വിശ്വാസത്തിൽ കരുത്തരായ് എന്നെന്നും
സ്തുതിക്കും ഞങ്ങൾ തിരുനാമത്തെ.
(ഉൽപ. 8:21; എബ്രാ. 11:6; 12:1 കൂടെ കാണുക.)