വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ijwbq ലേഖനം 136
  • മറിയ ദൈവമാതാവാണോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • മറിയ ദൈവമാതാവാണോ?
  • ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • ബൈബി​ളി​ന്റെ ഉത്തരം
  • “ഇതാ, യഹോവയുടെ ദാസി!”
    അവരുടെ വിശ്വാസം അനുകരിക്കുക
  • നിങ്ങൾ എന്നെങ്കിലും അതിശയിച്ചിട്ടുണ്ടോ?
    ഉണരുക!—1996
  • മറിയ (യേശുവിന്റെ അമ്മ)
    തിരുവെഴുത്തുകളിൽനിന്ന്‌ ന്യായവാദം ചെയ്യൽ
  • മറിയ “ദൈവമാതാ”വോ?
    ഉണരുക!—1996
കൂടുതൽ കാണുക
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
ijwbq ലേഖനം 136
ശിശുവായ യേശുവിനോടൊപ്പം മറിയ

മറിയ ദൈവ​മാ​താ​വാ​ണോ?

ബൈബി​ളി​ന്റെ ഉത്തരം

അല്ല. മറിയ ദൈവ​മാ​ത​വാ​ണെ​ന്നോ ക്രിസ്‌ത്യാ​നി​കൾ മറിയയെ ആരാധി​ക്ക​ണ​മെ​ന്നോ വന്ദിക്ക​ണ​മെ​ന്നോ ബൈബിൾപ​ഠി​പ്പി​ക്കു​ന്നില്ല.a നോക്കാം:

  • താൻ ദൈവ​മാ​താ​വാ​ണെന്ന്‌ മറിയ ഒരിക്ക​ലും അവകാ​ശ​പ്പെ​ട്ടില്ല. ബൈബിൾ പറയു​ന്നത്‌, മറിയ ‘ദൈവ​പു​ത്രനു’ ജന്മം നൽകി​യെ​ന്നാണ്‌, അല്ലാതെ ദൈവ​ത്തി​നല്ല.​—മർക്കോസ്‌ 1:1; ലൂക്കോസ്‌ 1:32.

  • മറിയ ദൈവ​മാ​താ​വാ​ണെ​ന്നോ പ്രത്യേ​ക​ഭക്തി അർഹി​ക്കു​ന്നു​ണ്ടെ​ന്നോ യേശു​ക്രി​സ്‌തു ഒരിക്ക​ലും പറഞ്ഞി​ട്ടില്ല. യേശു​വി​ന്റെ അമ്മയാ​യ​തു​കൊണ്ട്‌ മറിയയെ അനുഗൃ​ഹീത എന്നു വിശേ​ഷി​പ്പിച്ച ഒരു സ്‌ത്രീ​യെ യേശു ഇങ്ങനെ പറഞ്ഞു​കൊ​ണ്ടു തിരുത്തി: “അല്ല, ദൈവ​ത്തി​ന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ.”​—ലൂക്കോസ്‌ 11:27, 28.

  • “ദൈവ​മാ​താവ്‌,” “തിയോ​റ്റോ​ക്കോസ്‌” (ദൈവത്തെ വഹിച്ചവൾ) എന്നീ പദങ്ങൾ ബൈബി​ളി​ലില്ല.

  • ബൈബി​ളിൽ “ആകാശ​രാ​ജ്ഞി” എന്നു പരാമർശി​ക്കു​ന്നത്‌ വിശ്വാ​സ​ത്യാ​ഗി​ക​ളായ ഇസ്രാ​യേ​ല്യർ ആരാധി​ച്ചി​രുന്ന ഒരു വ്യാജ​ദേ​വ​ത​യെ​യാണ്‌, അല്ലാതെ മറിയ​യെയല്ല. (യിരെമ്യ 44:15-19) “ആകാശ​രാ​ജ്ഞി” ഒരു ബാബി​ലോ​ണി​യൻ ദേവത​യായ ഇഷ്‌തർ (അസ്റ്റാർട്ടീ) ആയിരി​ക്കാൻ സാധ്യ​ത​യുണ്ട്‌.

  • ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ മറിയയെ ആരാധി​ക്കു​ക​യോ മറിയ​യ്‌ക്കു പ്രത്യേക ബഹുമ​തി​കൾ കൊടു​ക്കു​ക​യോ ചെയ്‌തില്ല. മറിയ​യെ​ക്കു​റി​ച്ചുള്ള ഒരു പ്രസി​ദ്ധീ​ക​ര​ണ​ത്തിൽ ഒരു ചരി​ത്ര​കാ​രൻ പറയു​ന്നത്‌ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ “വ്യക്തി​കളെ ആരാധി​ച്ചി​രി​ക്കാൻ സാധ്യ​ത​യില്ല” എന്നാണ്‌. “മറിയ​യ്‌ക്ക്‌ ആവശ്യ​ത്തി​ല​ധി​കം പ്രാധാ​ന്യം നൽകി​യാൽ അതു മറ്റുള്ളവർ ദേവീ​പൂ​ജ​യാ​യി കണക്കാ​ക്കു​മെന്ന്‌ അവർ ഭയന്നും കാണും.”

  • ദൈവം എല്ലാ കാലത്തും ഉണ്ടായി​രു​ന്നെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 90:1, 2; യശയ്യ 40:28) ദൈവ​ത്തി​നു തുടക്ക​മി​ല്ലാ​ത്ത​തു​കൊണ്ട്‌ ദൈവ​ത്തിന്‌ ഒരു അമ്മ ഉണ്ടായി​രി​ക്കുക സാധ്യമല്ല. ദൈവത്തെ ഗർഭപാ​ത്ര​ത്തിൽ വഹിക്കാൻ മറിയ​യ്‌ക്കു കഴിയി​ല്ലാ​യി​രു​ന്നു. കാരണം, സ്വർഗ​ങ്ങൾക്കു​പോ​ലും ദൈവത്തെ ഉൾക്കൊ​ള്ളാൻ കഴിയി​ല്ലെ​ന്നാണ്‌ ബൈബിൾ പറയു​ന്നത്‌.​—1 രാജാ​ക്ക​ന്മാർ 8:27.

മറിയ “ദൈവ​മാ​താവ്‌” അല്ല യേശു​വി​ന്റെ അമ്മയാണ്‌

ദാവീദ്‌ രാജാ​വി​ന്റെ കുടും​ബ​പ​ര​മ്പ​ര​യിൽ വരുന്ന ഒരു ജൂതവം​ശ​ജ​യാ​യി​രു​ന്നു മറിയ. (ലൂക്കോസ്‌ 3:23-31) മറിയ​യു​ടെ വിശ്വാ​സ​വും ഭക്തിയും മറിയയെ ദൈവ​ത്തി​നു പ്രിയ​മു​ള്ള​വ​ളാ​ക്കി. (ലൂക്കോസ്‌ 1:28) യേശു​വി​ന്റെ അമ്മയാ​കാൻ ദൈവം മറിയയെ തിര​ഞ്ഞെ​ടു​ത്തു. (ലൂക്കോസ്‌ 1:31, 35) മറിയ​യ്‌ക്കു യോ​സേ​ഫി​ലൂ​ടെ വേറെ മക്കളും ഉണ്ടായി​രു​ന്നു.​—മർക്കോസ്‌ 6:3.

മറിയ യേശു​വി​ന്റെ ഒരു ശിഷ്യ​യാ​യി​ത്തീർന്നെന്നു ബൈബിൾ പറയു​ന്നു​ണ്ടെ​ങ്കി​ലും മറിയ​യെ​ക്കു​റിച്ച്‌ കൂടു​ത​ലൊ​ന്നും ബൈബി​ളിൽ കാണു​ന്നില്ല.​—പ്രവൃ​ത്തി​കൾ 1:14.

എന്തു​കൊ​ണ്ടാണ്‌ ചിലർ മറിയയെ ദൈവ​മാ​താ​വാ​യി കരുതു​ന്നത്‌?

മറിയയെ ആരാധി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ഏറ്റവും പഴക്കം​ചെന്ന തെളിവ്‌ എ.ഡി. നാലാം നൂറ്റാ​ണ്ടി​ലേ​താണ്‌. അക്കാലത്ത്‌ കത്തോ​ലി​ക്കാ​സഭ റോമാ സാമ്രാ​ജ്യ​ത്തി​ന്റെ ദേശീ​യ​മ​ത​മാ​യി മാറി​ക്ക​ഴി​ഞ്ഞ​തു​കൊണ്ട്‌ മറ്റു മതക്കാ​രിൽ പലരും പേരിനു മാത്രം ക്രിസ്‌ത്യാ​നി​ക​ളാ​യി​ത്തീർന്നു. ത്രിത്വം എന്ന തിരു​വെ​ഴു​ത്തു​വി​രുദ്ധ പഠിപ്പി​ക്കൽ അവരിൽനിന്ന്‌ കത്തോ​ലി​ക്കാ​സ​ഭ​യും സ്വീക​രി​ച്ചു.

ത്രിത്വം എന്ന പഠിപ്പി​ക്കൽ അനുസ​രിച്ച്‌ യേശു ദൈവ​മാ​ണെന്നു വരും. ഇത്‌ സഭയി​ലുള്ള പലരെ​യും മറിയ ദൈവ​മാ​താ​വാ​ണെന്ന നിഗമ​ന​ത്തിൽ എത്തിച്ചു. കൂടാതെ എ.ഡി. 431-ൽ എഫെ​സൊ​സി​ലെ പള്ളിസ​മി​തി മറിയയെ ‘ദൈവമാതാവ്‌’ എന്ന്‌ ഔദ്യോ​ഗി​ക​മാ​യി പ്രഖ്യാ​പി​ച്ചു. ഇതേത്തു​ടർന്നാണ്‌ മറിയ​യ്‌ക്ക്‌ അമിത​പ്രാ​ധാ​ന്യം നൽകി​ക്കൊ​ണ്ടുള്ള മറിയാ​രാ​ധന ആരംഭി​ച്ചത്‌. ക്രിസ്‌തീ​യ​മ​ല്ലാത്ത മതപശ്ചാ​ത്ത​ല​ത്തിൽനിന്ന്‌ വന്നവർ പള്ളിയിൽ ചേർന്ന​പ്പോൾ അവരുടെ പ്രത്യു​ത്‌പാ​ദ​ന​ത്തി​ന്റെ​യും ഫലപു​ഷ്ടി​യു​ടെ​യും ദേവത​മാ​രായ അർത്തെമിസന്റെയും (റോമാ​ക്കാ​രു​ടെ ഡയാന) ഐസസി​ന്റെ​യും സ്ഥാനത്ത്‌ കന്യാ​മ​റി​യ​ത്തി​ന്റെ പ്രതി​മ​ക​ളും രൂപങ്ങ​ളും വെച്ച്‌ ആരാധി​ക്കാൻ തുടങ്ങി.

‘ദൈവ​മാ​താ​വി​നു​വേണ്ടി’ ഒരു പള്ളി പണിയാൻ പോപ്പ്‌ സിക്‌സ്റ്റെസ്‌ മൂന്നാമൻ എ.ഡി. 432-ൽ നിർദേശം കൊടു​ത്തു. പ്രസവ​ത്തി​ന്റെ റോമൻ ദേവത​യായ ലുസി​ന​യു​ടെ ക്ഷേത്ര​മി​രു​ന്ന​തിന്‌ അടുത്താണ്‌ അതു പണിതത്‌. “റോമി​നെ ക്രിസ്‌തീ​യ​മാ​ക്കി​യ​തി​നു ശേഷം (അവരുടെ മതങ്ങളു​ടെ) അമ്മയെ, മറിയയെ ആരാധി​ക്കുന്ന മതവി​ഭാ​ഗ​ത്തി​ലേക്കു കൂട്ടി​ച്ചേർത്ത​തി​ന്റെ ഒരു സ്ഥിരം പ്രതീ​ക​മാണ്‌” ഈ പള്ളി എന്നാണ്‌ ഒരു എഴുത്തു​കാ​രി അഭിപ്രായപ്പെട്ടത്‌.​—മറിയ—സമ്പൂർണ വിവരം (ഇംഗ്ലീഷ്‌).

a പല മതവി​ഭാ​ഗ​ങ്ങ​ളും മറിയ ദൈവ​മാ​താ​വാ​ണെന്ന്‌ പഠിപ്പി​ക്കു​ന്നു. അവർ മറിയയെ “ആകാശ​രാ​ജ്ഞി” എന്നോ “ദൈവത്തെ വഹിച്ചവൾ” എന്ന്‌ അർഥം വരുന്ന തിയോ​റ്റോ​ക്കോസ്‌ എന്ന ഗ്രീക്ക്‌ പദം ഉപയോ​ഗി​ച്ചോ പരാമർശി​ക്കാ​റുണ്ട്‌.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക