വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • g17 നമ്പർ 6 പേ. 3
  • ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഈ ലോകം രക്ഷപ്പെടുമോ ഇല്ലയോ?
  • ഉണരുക!—2017
  • സമാനമായ വിവരം
  • ലോകാവസാന ഘടികാരത്തിൽ ഇനി ‘90 സെക്കന്റ്‌’ മാത്ര​മോ?—ബൈബി​ളി​നു പറയാ​നു​ള്ളത്‌
    മറ്റു വിഷയങ്ങൾ
  • ആണവ ഭീഷണി അവസാനിച്ചുവോ?
    ഉണരുക!—1999
  • ലോകാ​വ​സാ​നം അടു​ത്തെ​ത്തി​യോ?
    2021 വീക്ഷാഗോപുരം (പൊതുപതിപ്പ്‌)
  • ലോകത്തെ വീക്ഷിക്കൽ
    ഉണരുക!—2008
കൂടുതൽ കാണുക
ഉണരുക!—2017
g17 നമ്പർ 6 പേ. 3
അന്ത്യദിനഘടികാരം

മുഖ്യലേഖനം | ഈ ലോകം രക്ഷപ്പെ​ടു​മോ?

ഈ ലോകം രക്ഷപ്പെ​ടു​മോ ഇല്ലയോ?

നിരാ​ശ​പ്പെ​ടു​ത്തുന്ന ഒരു പ്രഖ്യാ​പ​ന​ത്തോ​ടെ​യാണ്‌ ശാസ്‌ത്ര​സ​മൂ​ഹം 2017 എന്ന വർഷത്തിന്‌ ആരംഭം കുറി​ച്ചത്‌. ഇതുവരെ കാണാത്ത ഒരു വലിയ ദുരന്ത​ത്തി​ലേക്കു ലോകം ഒരു പടികൂ​ടി അടുത്തി​രി​ക്കു​ന്നെന്ന്‌ ഒരു കൂട്ടം ശാസ്‌ത്രജ്ഞർ ജനുവ​രി​യിൽ പ്രഖ്യാ​പി​ച്ചു. മാനവ​കു​ടും​ബം ആഗോ​ള​ത​ല​ത്തിൽ മഹാദു​ര​ന്ത​ത്തിന്‌ അടുത്ത്‌ എത്തിയി​രി​ക്കു​ന്ന​തി​നെ ചിത്രീ​ക​രി​ക്കാൻ ‘അന്ത്യദി​ന​ഘ​ടി​കാര’ത്തിന്റെ മിനി​ട്ടു​സൂ​ചി ശാസ്‌ത്രജ്ഞർ 30 സെക്കന്റ്‌ മുന്നോട്ട്‌ നീക്കി​യി​രി​ക്കു​ന്നു. ഈ ഘടികാ​ര​ത്തിൽ രാത്രി 12 മണിയാ​കാൻ വെറും രണ്ടര മിനിട്ടേ ശേഷി​ക്കു​ന്നു​ള്ളൂ. 60 വർഷത്തിന്‌ ഇടയിൽ ആദ്യമാ​യി​ട്ടാണ്‌ ഒരു മഹാദു​ര​ന്ത​ത്തോട്‌ ലോകം ഇത്രയും അടുത്തി​രി​ക്കു​ന്നത്‌!

ലോകാ​വ​സാ​ന​ത്തോട്‌ നമ്മൾ എന്തുമാ​ത്രം അടുത്തി​രി​ക്കു​ന്നെന്ന്‌ 2018-ലും വിശക​ലനം ചെയ്യാൻ ശാസ്‌ത്ര​ജ്ഞ​ന്മാർ ഇപ്പോഴേ പദ്ധതി​യി​ടു​ന്നു. അന്നും ആ അന്ത്യദി​ന​ഘ​ടി​കാ​രം ഒരു മഹാദു​രന്തം ഉടനെ സംഭവി​ക്കു​മെ​ന്നു​തന്നെ സൂചി​പ്പി​ക്കു​മോ? നിങ്ങൾ എന്ത്‌ വിചാ​രി​ക്കു​ന്നു? ഈ ലോകം രക്ഷപ്പെ​ടു​മോ? ഈ ചോദ്യ​ത്തിന്‌ ഉത്തരം നൽകാൻ ഒരുപക്ഷേ നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​യി​രി​ക്കാം. പ്രമു​ഖ​രായ പലർക്കും ഈ വിഷയ​ത്തിൽ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യ​ങ്ങ​ളാ​ണു​ള്ളത്‌. എന്നാൽ ഇങ്ങനെ​യൊ​രു ലോകാ​വ​സാ​ന​മു​ണ്ടാ​കു​മെന്ന്‌ എല്ലാവ​രും വിശ്വ​സി​ക്കു​ന്നില്ല.

ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ശോഭ​ന​മായ ഒരു ഭാവി​യു​ണ്ടാ​കു​മെന്ന്‌ വിശ്വ​സി​ക്കു​ന്നു. മാനവ​കു​ടും​ബ​വും നമ്മുടെ ഗ്രഹവും എന്നേക്കും നിലനിൽക്കു​മെ​ന്നും നമ്മുടെ ജീവി​ത​നി​ല​വാ​രം മെച്ച​പ്പെ​ടു​മെ​ന്നും ഉള്ളതിന്‌ തെളി​വു​ക​ളു​ണ്ടെന്ന്‌ അവർ അവകാ​ശ​പ്പെ​ടു​ന്നു. ആ തെളി​വു​കൾ വിശ്വാ​സ​യോ​ഗ്യ​മാ​ണോ? വാസ്‌ത​വ​ത്തിൽ ഈ ലോകം രക്ഷപ്പെ​ടു​മോ?

“നമ്മൾതന്നെ വികസി​പ്പി​ച്ചെ​ടു​ത്തിരിക്കുന്ന അപകട​ക​ര​മായ സാങ്കേ​തി​ക​വി​ദ്യ​കൾ കാരണം മാനവ​കു​ടും​ബം നാശ​ത്തോട്‌ എത്ര അടു​ത്തെന്നു കാണി​ക്കുന്ന അന്തർദേ​ശീ​യ​മാ​യി അംഗീ​ക​രി​ക്ക​പ്പെട്ട ഒരു ഘടികാ​ര​മാണ്‌ അന്ത്യദി​ന​ഘ​ടി​കാ​രം. ഈ അപകട​ങ്ങ​ളിൽ ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ ആണവാ​യു​ധ​ങ്ങ​ളാ​ലു​ള്ള​താണ്‌. കാലാ​വ​സ്ഥാ​വ്യ​തി​യാ​ന​ത്തിന്‌ ഇടയാ​ക്കുന്ന സാങ്കേ​തി​ക​വി​ദ്യ​കൾ, പുതു​താ​യി വരുന്ന ജൈവ​സാ​ങ്കേ​തിക വിദ്യകൾ, സൈബർ സാങ്കേ​തി​ക​വി​ദ്യകൾ എന്നിവ​യും പരിഹ​രി​ക്കാ​നാകാത്ത നാശനഷ്ടങ്ങൾ നമുക്കും നമ്മുടെ ഗ്രഹത്തി​നും വരുത്തി​വെച്ചേക്കാം. മനഃപൂർവ​മാ​യോ കണക്കു​കൂ​ട്ട​ലു​ക​ളു​ടെ പിഴവു​മൂ​ല​മോ അറിയാ​തെ​യോ ആയിരി​ക്കാം ഇതു സംഭവി​ക്കുക.”​—ആണവശാ​സ്‌ത്രജ്ഞരുടെ പത്രിക (ഇംഗ്ലീഷ്‌).

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക