വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 1/15 പേ. 7-8
  • താഴ്‌വരയിൽ ദിവ്യനാമം!

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • താഴ്‌വരയിൽ ദിവ്യനാമം!
  • 2011 വീക്ഷാഗോപുരം
  • സമാനമായ വിവരം
  • ‘മലകളുടെ താഴ്‌വരയിൽ’ നിലയുറപ്പിക്കുക
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2017)
  • ‘മരണ താഴ്‌വര’യിൽ ജീവന്റെ സ്‌പന്ദനം
    ഉണരുക!—2006
  • ഏലാ താഴ്‌വര—ദാവീദ്‌ മല്ലനെ നിഗ്രഹിച്ച സ്ഥലം!
    വീക്ഷാഗോപുരം—1990
  • നിങ്ങൾക്ക്‌ അറിയാ​മോ?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2021
കൂടുതൽ കാണുക
2011 വീക്ഷാഗോപുരം
w11 1/15 പേ. 7-8

താഴ്‌വരയിൽ ദിവ്യനാമം!

സെന്റ്‌ മോറിറ്റ്‌സ്‌. നിങ്ങൾ ആ പേര്‌ കേട്ടിട്ടുണ്ടോ? എൻഗാഡിൻ താഴ്‌വരയിലുള്ള പ്രശസ്‌തമായ ഒരു സുഖവാസകേന്ദ്രമാണത്‌. സ്വിറ്റ്‌സർലൻഡിന്റെ തെക്കുകിഴക്കുള്ള മഞ്ഞുമൂടിയ ആൽപ്‌സ്‌ ഗിരിനിരകൾക്കിടയിലെ വശ്യമനോഹരമായ താഴ്‌വാരമാണ്‌ എൻഗാഡിൻ. കാലങ്ങളായി അവിടേക്ക്‌ സഞ്ചാരികളെ മാടിവിളിക്കുന്ന മനോഹാരിതകളിൽ ഒന്നു മാത്രമാണ്‌ സെന്റ്‌ മോറിറ്റ്‌സ്‌. ഇറ്റലിയോടു ചേർന്നുകിടക്കുന്ന ഈ അടിവാരത്താണ്‌ സ്വിസ്‌ നാഷണൽ പാർക്ക്‌ സ്ഥിതിചെയ്യുന്നത്‌. ഈ പ്രദേശത്തെ പ്രകൃതിരമണീയമായ കാഴ്‌ചകളും വൈവിധ്യമാർന്ന സസ്യമൃഗാദികളും നമ്മുടെ മഹാസ്രഷ്ടാവായ യഹോവയാംദൈവത്തിനു പുകഴേറ്റുന്നു. (സങ്കീ. 148:7-10) യഹോവയ്‌ക്കു സ്‌തുതികരേറ്റുന്ന മറ്റൊന്നുമുണ്ട്‌ ഈ താഴ്‌വരയിൽ: 17-ാം നൂറ്റാണ്ടിലെ ഒരു സംസ്‌കാരത്തിന്റെ കയ്യൊപ്പുകൾ!

ഇവിടെയുള്ള പഴയ പല വീടുകൾക്കും ഒരു വിശേഷതയുണ്ട്‌: വീടിന്റെ മുൻവശത്തായി, പടിവാതിൽക്കലും മറ്റും ദൈവനാമം എഴുതിയിരിക്കുന്നു. ഉമ്മറത്ത്‌ ചില വാചകങ്ങൾ ചായക്കൂട്ടുകൾ ഉപയോഗിച്ച്‌ എഴുതുകയോ കൊത്തിവെക്കുകയോ കല്ലുകളിൽ ആലേഖനംചെയ്യുകയോ ചെയ്യുന്ന രീതി നൂറ്റാണ്ടുകൾക്കുമുമ്പ്‌ തദ്ദേശവാസികൾക്കുണ്ടായിരുന്നു. ബേവർ എന്ന ഗ്രാമത്തിലെ ഒരു വീടിന്റെ ചിത്രമാണ്‌ (വലിയ ചിത്രം) താഴെക്കൊടുത്തിരിക്കുന്നത്‌. അതിന്റെ ചുവരിലുള്ള എഴുത്ത്‌ ഇപ്രകാരം പരിഭാഷപ്പെടുത്താം: “വർഷം 1715. യഹോവയാണ്‌ ആരംഭം, യഹോവയാണ്‌ അവസാനം. അവന്‌ എല്ലാം സാധ്യമാണ്‌, അവനെക്കൂടാതെ ഒന്നും സാധ്യമല്ല.” ആ പുരാതന ചുവരെഴുത്തിൽ ദൈവത്തിന്റെ പേര്‌ രണ്ടുപ്രാവശ്യം ഉൾപ്പെടുത്തിയിരിക്കുന്നു!

മാഡുലിൻ എന്ന ഗ്രാമത്തിൽ ഇതിലും പഴക്കംചെന്ന ഒരു ആലേഖനം കാണാം. അത്‌ ഇങ്ങനെ വായിക്കുന്നു: “127-ാം സങ്കീർത്തനം. യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു. ലൂക്ക്യുസ്‌ റൂമേഡ്യസ്‌. വർഷം 1654.”

ഈ താഴ്‌വരയിൽ ദിവ്യനാമം ഇത്ര വ്യാപകമായി പ്രദർശിപ്പിക്കാൻ ഇടയായത്‌ എങ്ങനെയാണ്‌? മതനവീകരണകാലത്ത്‌ റൊമാൻഷ്‌ ഭാഷയിൽ ബൈബിൾ പ്രസിദ്ധീകരിക്കുകയുണ്ടായി. എൻഗാഡിൻ പ്രദേശത്തു പ്രചാരത്തിലുള്ള ഈ ഭാഷ ലാറ്റിനിൽനിന്ന്‌ ഉരുത്തിരിഞ്ഞതാണ്‌. വാസ്‌തവത്തിൽ, ആ ഭാഷയിലേക്കു മൊഴിമാറ്റം നടത്തിയ ആദ്യപുസ്‌തകം ബൈബിളായിരുന്നു. ദൈവവചനത്തിൽനിന്നു വായിച്ച കാര്യങ്ങൾ തദ്ദേശവാസികളെ ഏറെ സ്വാധീനിച്ചു. അതുകൊണ്ട്‌ പലരും വീടിന്റെ മുൻവശത്ത്‌ സ്വന്തം പേരിനൊപ്പം ദൈവത്തിന്റെ പേരടങ്ങുന്ന ബൈബിൾ വാക്യങ്ങളും രേഖപ്പെടുത്തി.

നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ ആലേഖനങ്ങൾ ഇന്നും സംസാരിക്കുന്നു: യഹോവയുടെ നാമത്തെ പ്രസിദ്ധമാക്കുകയും അവനെ സ്‌തുതിക്കുകയും ചെയ്യുന്നു. ദിവ്യനാമം വഹിക്കുന്ന മറ്റൊരു കെട്ടിടവും ബേവറിലുണ്ട്‌, യഹോവയുടെ സാക്ഷികളുടെ രാജ്യഹാൾ. മഹനീയമായ നാമത്തിന്‌ ഉടമയായ യഹോവയാംദൈവത്തെക്കുറിച്ച്‌ അറിയാൻ ആഗ്രഹിക്കുന്ന നാട്ടുകാർക്കും സന്ദർശകർക്കും ഒരുപോലെ അവിടേക്ക്‌ സ്വാഗതം!

[7-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© Stähli Rolf A/age fotostock

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക