വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • wp16 നമ്പർ 3 പേ. 9
  • നിങ്ങൾക്ക്‌ അറിയാമോ?

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • നിങ്ങൾക്ക്‌ അറിയാമോ?
  • 2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
  • സമാനമായ വിവരം
  • വിവാ​ഹ​മോ​ച​ന​ത്തെ​ക്കു​റി​ച്ചും കുട്ടി​കളെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും പഠിപ്പി​ക്കു​ന്നു
    യേശു​—വഴിയും സത്യവും ജീവനും
  • വിവാഹമോചനം സംബന്ധിച്ചും കുട്ടികളോടുളള സ്‌നേഹം സംബന്ധിച്ചുമുളള പാഠങ്ങൾ
    ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ
  • ”ദൈവം കൂട്ടിച്ചേർത്തതിനെ. . . “
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • “ദൈവം കൂട്ടി​ച്ചേർത്ത​തി​നെ” ആദരി​ക്കുക
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2018
കൂടുതൽ കാണുക
2016 വീക്ഷാഗോപുരം (പൊതുപ്പതിപ്പ്‌)
wp16 നമ്പർ 3 പേ. 9

നിങ്ങൾക്ക്‌ അറിയാ​മോ?

യേശു കുഷ്‌ഠ​രോ​ഗി​ക​ളോട്‌ ഇടപെട്ട വിധം വ്യത്യ​സ്‌ത​മാ​യി​രു​ന്നത്‌ എങ്ങനെ?

യേശു ഒരു കുഷ്‌ഠരോഗിയെ തൊടുന്നു

ബൈബിൾക്കാ​ല​ങ്ങ​ളിൽ കണ്ടുവ​ന്നി​രുന്ന കുഷ്‌ഠ​രോ​ഗത്തെ അന്നത്തെ ജൂതന്മാർ ഭയപ്പെട്ടു. നാഡി​കളെ ബാധി​ക്കുന്ന ഈ രോഗം രോഗി​യു​ടെ ശരീരം എന്നേക്കു​മാ​യി വികൃ​ത​മാ​ക്കു​മാ​യി​രു​ന്നു. കുഷ്‌ഠ​രോ​ഗ​ത്തിന്‌ അറിയ​പ്പെ​ടുന്ന ചികി​ത്സ​യു​മി​ല്ലാ​യി​രു​ന്നു. പകരം അവരെ മാറ്റി​പ്പാർപ്പി​ക്കു​ക​യാ​ണു ചെയ്‌തി​രു​ന്നത്‌. രോഗി​കൾ തങ്ങളുടെ രോഗ​ത്തെ​പ്പറ്റി മറ്റുള്ള​വർക്കു മുന്നറി​യി​പ്പു കൊടു​ക്കു​ക​യും വേണമാ​യി​രു​ന്നു.—ലേവ്യ 13:45, 46.

ജൂതന്മാ​രു​ടെ മതനേ​താ​ക്ക​ന്മാർ തിരു​വെ​ഴു​ത്തു​ക​ളിൽ എഴുതി​യി​രി​ക്കു​ന്ന​തിന്‌ അപ്പുറം പോയി. അവർ കുഷ്‌ഠ​രോ​ഗ​ത്തെ​ക്കു​റിച്ച്‌ പുതി​യ​പു​തിയ നിയമങ്ങൾ ഉണ്ടാക്കി​ക്കൊണ്ട്‌ രോഗി​ക​ളു​ടെ ജീവിതം അങ്ങേയറ്റം ബുദ്ധി​മു​ട്ടു​ള്ള​താ​ക്കി​ത്തീർത്തു. ഉദാഹ​ര​ണ​ത്തിന്‌, ആളുകൾ ഒരു കുഷ്‌ഠ​രോ​ഗി​യിൽനിന്ന്‌ കുറഞ്ഞത്‌ 4 മുഴം (ഏകദേശം 6 അടി അഥവാ 2 മീറ്റർ) അകലം പാലി​ക്ക​ണ​മെന്നു റബ്ബിമാ​രു​ടെ നിയമം നിഷ്‌കർഷി​ച്ചി​രു​ന്നു. കാറ്റുള്ള സമയമാ​ണെ​ങ്കിൽ അത്‌ 100 മുഴം (ഏകദേശം 150 അടി അഥവാ 45 മീറ്റർ) ആയിരി​ക്ക​ണ​മാ​യി​രു​ന്നു. കുഷ്‌ഠ​രോ​ഗി​കൾ “പാളയ​ത്തി​ന്നു പുറത്ത്‌” താമസി​ക്ക​ണ​മെന്ന തിരു​വെ​ഴു​ത്തു​നി​ബ​ന്ധ​ന​യു​ടെ അർഥം, അവരെ ചുറ്റു​മ​തി​ലുള്ള നഗരങ്ങ​ളിൽനിന്ന്‌ പുറത്താ​ക്ക​ണ​മെ​ന്നാ​ണെന്ന്‌, ജൂതമ​താ​ചാ​രങ്ങൾ വിവരി​ക്കുന്ന താൽമൂ​ദിൽ പാണ്ഡി​ത്യ​മുള്ള ചിലർ വ്യാഖ്യാ​നി​ച്ചു. അതു​കൊണ്ട്‌, അക്കാലത്തെ ഒരു റബ്ബി ഒരു കുഷ്‌ഠ​രോ​ഗി​യെ നഗരത്തി​നു​ള്ളിൽ കണ്ടാൽ “ആളുകളെ അശുദ്ധ​രാ​ക്കാ​തെ തിരി​ച്ചു​പോ” എന്നു പറഞ്ഞ്‌ അയാളെ കല്ലെറി​യു​മാ​യി​രു​ന്നു.

എന്നാൽ യേശു​വി​ന്റെ സമീപനം എത്രയോ വ്യത്യ​സ്‌ത​മാ​യി​രു​ന്നു! കുഷ്‌ഠ​രോ​ഗി​കളെ ആട്ടി​യോ​ടി​ക്കു​ന്ന​തി​നു പകരം യേശു അവരെ തൊടാൻ തയ്യാറാ​യി; അവരുടെ രോഗം മാറ്റി​ക്കൊ​ടു​ക്കു​ക​യും ചെയ്‌തു.—മത്തായി 8:3.▪ (w16-E No. 4)

ഏതൊക്കെ കാരണ​ങ്ങ​ളു​ടെ പേരി​ലാ​ണു ജൂതമ​ത​നേ​താ​ക്ക​ന്മാർ വിവാ​ഹ​മോ​ചനം അനുവ​ദി​ച്ചി​രു​ന്നത്‌?

എ.ഡി. 71/72-ലെ ഒരു വിവാ​ഹ​മോ​ച​ന​പ​ത്രം

എ.ഡി. 71/72-ലെ ഒരു വിവാ​ഹ​മോ​ച​ന​പ​ത്രം

ഒന്നാം നൂറ്റാ​ണ്ടി​ലെ മതനേ​താ​ക്ക​ന്മാ​രു​ടെ ഇടയിൽ വിവാ​ഹ​മോ​ചനം ഒരു തർക്കവി​ഷ​യ​മാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ ഒരിക്കൽ ചില പരീശ​ന്മാർ യേശു​വി​നെ പരീക്ഷി​ക്കാ​നാ​യി, “ഒരു പുരുഷൻ ഏതു കാരണ​ത്തെ​ച്ചൊ​ല്ലി​യും തന്റെ ഭാര്യയെ ഉപേക്ഷി​ക്കു​ന്നത്‌ നിയമാ​നു​സൃ​ത​മോ” എന്നു ചോദി​ച്ചത്‌.—മത്തായി 19:3.

ഭാര്യയിൽ “ദൂഷ്യ​മായ വല്ലതും” കണ്ടാൽ അവളെ വിവാ​ഹ​മോ​ചനം ചെയ്യാൻ മോശ​യു​ടെ നിയമം ഒരു പുരു​ഷനെ അനുവ​ദി​ച്ചി​രു​ന്നു. (ആവർത്തനം 24:1) യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും ഈ നിയമ​ത്തി​ന്റെ അർഥം തികച്ചും വ്യത്യ​സ്‌ത​മായ വിധത്തിൽ വ്യാഖ്യാ​നി​ച്ചി​രുന്ന രണ്ടു റബ്ബിവി​ഭാ​ഗ​മു​ണ്ടാ​യി​രു​ന്നു. കർശന​മായ വീക്ഷണങ്ങൾ വെച്ചു​പു​ലർത്തി​യി​രുന്ന ഷാമൈ വിഭാഗം വിവാ​ഹ​മോ​ച​ന​ത്തി​ന്റെ ഒരേ ഒരു അടിസ്ഥാ​നം “ലൈം​ഗി​ക​മായ അശുദ്ധി” അഥവാ വ്യഭി​ചാ​രം ആണെന്നു വ്യാഖ്യാ​നി​ച്ചു. അതേസ​മയം, ഹില്ലെൽ വിഭാഗം ദാമ്പത്യ​ത്തി​ലെ വലുതോ ചെറു​തോ ആയ ഏതു വിയോ​ജി​പ്പു​ക​ളും വിവാ​ഹ​മോ​ച​ന​ത്തിന്‌ അടിസ്ഥാ​ന​മാ​ണെന്നു വാദിച്ചു. അവരുടെ വാദമ​നു​സ​രിച്ച്‌, ഭക്ഷണത്തി​നു രുചി​യി​ല്ലാ​ത്ത​തി​ന്റെ പേരി​ലോ ഭാര്യ​യെ​ക്കാൾ സുന്ദരി​യായ ഒരു സ്‌ത്രീ​യെ കണ്ടെത്തി​യ​തി​ന്റെ പേരി​ലോ ഒരാൾക്കു വിവാ​ഹ​മോ​ചനം ചെയ്യാ​മാ​യി​രു​ന്നു.

അങ്ങനെയെങ്കിൽ, പരീശ​ന്മാ​രു​ടെ ചോദ്യ​ത്തി​നു യേശു എന്ത്‌ ഉത്തരമാ​ണു കൊടു​ത്തത്‌? യേശു തുറന്നു​പ​റഞ്ഞു: “പരസംഗം എന്ന കാരണ​ത്താ​ല​ല്ലാ​തെ ഭാര്യയെ ഉപേക്ഷിച്ച്‌ മറ്റൊ​രു​വളെ വിവാഹം ചെയ്യു​ന്നവൻ വ്യഭി​ചാ​രം ചെയ്യുന്നു.”—മത്തായി 19:6, 9. ▪ (w16-E No. 4)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക