വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w16 ഡിസംബർ പേ. 29-31
  • സൗമ്യത—അതാണു ജ്ഞാനത്തിന്റെ പാത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • സൗമ്യത—അതാണു ജ്ഞാനത്തിന്റെ പാത
  • വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
  • ഉപതലക്കെട്ടുകള്‍
  • സമാനമായ വിവരം
  • സൗമ്യത പ്രകടി​പ്പി​ക്കു​ന്ന​തി​ലെ ജ്ഞാനം
  • സൗമ്യപ്രകൃതമുള്ളവർ എത്ര സന്തുഷ്ടർ!
    വീക്ഷാഗോപുരം—1992
  • സൗമ്യത—നമുക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യും?
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2020
  • ദേഷ്യം നിയന്ത്രിക്കാൻ എന്തു ചെയ്യാനാകും?
    ഉണരുക!—2010
  • സൗമ്യത ധരിക്കുക!
    വീക്ഷാഗോപുരം—1992
കൂടുതൽ കാണുക
വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2016
w16 ഡിസംബർ പേ. 29-31
പ്രായമായ ആളുകളെ പരിചരിക്കുന്ന ഒരാൾ ദേഷ്യപ്പെടുന്ന ഒരു സ്‌ത്രീയോടു സംസാരിക്കുന്നു

സൗമ്യത—അതാണു ജ്ഞാനത്തി​ന്റെ പാത

ടോണി കോളിം​ങ്‌ബെൽ അടിച്ചു. മധ്യവ​യ​സ്‌ക​യായ ഒരു സ്‌ത്രീ​യാ​ണു കതകു തുറന്നത്‌. അവരുടെ പ്രായ​മായ അമ്മയെ പരിച​രി​ക്കു​ന്ന​തി​നാ​ണു ടോണി അവിടെ ചെന്നത്‌. കതകു തുറന്ന​തും സ്‌ത്രീ സഹോ​ദ​രി​യെ ശകാരി​ക്കാ​നും അധി​ക്ഷേ​പി​ക്കാ​നും തുടങ്ങി. ടോണി വൈകി​യാ​ണു ജോലി​ക്കു വന്നതെ​ന്നാ​യി​രു​ന്നു അവർ പറഞ്ഞ കാരണം. സത്യത്തിൽ, ടോണി കൃത്യ​സ​മ​യ​ത്തു​തന്നെ എത്തിയി​രു​ന്നു. എങ്കിലും തെറ്റി​ദ്ധ​രിച്ച ആ സ്‌ത്രീ​യോ​ടു ടോണി ശാന്തത​യോ​ടെ ഖേദം പ്രകടി​പ്പി​ച്ചു.

അടുത്ത പ്രാവ​ശ്യം ചെന്ന​പ്പോ​ഴും സ്‌ത്രീ ടോണി​യു​ടെ നേരെ കത്തിക്ക​യറി. ടോണി എന്തു ചെയ്‌തു? ടോണി പറയുന്നു: “എനിക്കു വളരെ ബുദ്ധി​മു​ട്ടു തോന്നി. ഒരു കാരണ​വു​മി​ല്ലാ​തെ​യാണ്‌ അവർ എന്നെ ചീത്ത പറഞ്ഞത്‌.” എങ്കിലും ടോണി വീണ്ടും ഖേദം പ്രകടി​പ്പി​ച്ചു. ആ സ്‌ത്രീ അനുഭ​വി​ക്കുന്ന കഷ്ടപ്പാ​ടു​കൾ തനിക്ക്‌ മനസ്സി​ലാ​കു​ന്നു​ണ്ടെന്ന്‌ അവരോ​ടു പറയു​ക​യും ചെയ്‌തു.

ടോണി​യു​ടെ സ്ഥാനത്ത്‌ നിങ്ങളാ​യി​രു​ന്നെ​ങ്കിൽ എന്തു ചെയ്യു​മാ​യി​രു​ന്നു? സൗമ്യ​ത​യോ​ടെ നിൽക്കാൻ നിങ്ങൾ ശ്രമി​ക്കു​മാ​യി​രു​ന്നോ? കോപം നിയ​ന്ത്രി​ക്കു​ന്നതു നിങ്ങൾക്കു ബുദ്ധി​മു​ട്ടാ​കു​മാ​യി​രു​ന്നോ? ഇത്തരം സാഹച​ര്യ​ങ്ങ​ളു​ണ്ടാ​യാൽ സ്വയം നിയ​ന്ത്രി​ക്കുക എന്നത്‌ എളുപ്പ​മ​ല്ലെ​ന്നതു ശരിയാണ്‌. നമുക്കു സമ്മർദ​മോ പ്രകോ​പ​ന​മോ ഉള്ളപ്പോൾ സൗമ്യ​ത​യോ​ടെ തുടരു​ന്നതു ശരിക്കും ഒരു വെല്ലു​വി​ളി​യാണ്‌.

എന്നാൽ, സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. യഥാർഥ​ത്തിൽ ദൈവ​വ​ചനം ആ ഗുണത്തെ ജ്ഞാനവു​മാ​യാ​ണു ബന്ധിപ്പി​ച്ചി​രി​ക്കു​ന്നത്‌. “നിങ്ങളിൽ ജ്ഞാനി​യും വിവേ​കി​യു​മാ​യവൻ ആർ” എന്നു യാക്കോബ്‌ ചോദി​ക്കു​ന്നു. യാക്കോ​ബു​തന്നെ പറയുന്നു: “നല്ല പെരുമാറ്റത്താൽ, ജ്ഞാനല​ക്ഷ​ണ​മായ സൗമ്യ​ത​യോ​ടു​കൂ​ടിയ പ്രവൃ​ത്തി​യി​ലൂ​ടെ അവൻ അതു തെളി​യി​ക്കട്ടെ.” (യാക്കോ. 3:13) സൗമ്യത എങ്ങനെ​യാണ്‌ ഉയരത്തിൽനി​ന്നുള്ള ജ്ഞാനത്തി​ന്റെ തെളി​വാ​യി​രി​ക്കു​ന്നത്‌? ഈ ദൈവി​ക​ഗു​ണം വളർത്തി​യെ​ടു​ക്കാൻ നമ്മളെ എന്തു സഹായി​ക്കും?

സൗമ്യത പ്രകടി​പ്പി​ക്കു​ന്ന​തി​ലെ ജ്ഞാനം

സൗമ്യത ഒരു സാഹച​ര്യ​ത്തി​ന്റെ സമ്മർദം കുറയ്‌ക്കു​ന്നു. “മൃദു​വായ ഉത്തരം ക്രോ​ധത്തെ ശമിപ്പി​ക്കു​ന്നു; കഠിന​വാ​ക്കോ കോപത്തെ ജ്വലി​പ്പി​ക്കു​ന്നു.”—സദൃ. 15:1.

ദേഷ്യ​പ്പെ​ടു​ന്ന​തു മോശ​മായ ഒരു സാഹച​ര്യ​ത്തെ കൂടുതൽ വഷളാ​ക്കു​കയേ ഉള്ളൂ. കാരണം അത്‌ എരിതീ​യിൽ എണ്ണ ഒഴിക്കു​ന്ന​തു​പോ​ലെ​യാണ്‌. (സദൃ. 26:21) എന്നാൽ സൗമ്യ​ത​യോ​ടെ മറുപടി പറയു​ന്നതു രംഗം ശാന്തമാ​കാൻ ഇടയാ​ക്കും. കോപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ആളെ തണുപ്പി​ക്കാൻപോ​ലും അതുവഴി കഴിയും.

ഇക്കാര്യം ടോണി നേരിട്ട്‌ മനസ്സി​ലാ​ക്കി. ടോണി സൗമ്യ​ത​യോ​ടെ സംസാ​രി​ക്കു​ന്നതു കണ്ടപ്പോൾ ആ സ്‌ത്രീ കരഞ്ഞു​പോ​യി. തന്റെയും കുടും​ബ​ത്തി​ലെ​യും പ്രശ്‌നങ്ങൾ കാരണം താൻ ആകെ വലഞ്ഞി​രി​ക്കു​ക​യാ​ണെന്ന്‌ ആ സ്‌ത്രീ വിശദീ​ക​രി​ച്ചു. ടോണി ആ സ്‌ത്രീ​ക്കു നല്ല ഒരു സാക്ഷ്യം കൊടു​ത്തു. ഒരു ബൈബിൾപ​ഠനം തുടങ്ങു​ക​യും ചെയ്‌തു. ശാന്തത​യോ​ടെ​യും സമാധാ​ന​ത്തോ​ടെ​യും ടോണി ഇടപെ​ട്ട​തു​കൊ​ണ്ടാണ്‌ ഇതി​നൊ​ക്കെ കഴിഞ്ഞത്‌.

സൗമ്യത നമുക്കു സന്തോഷം തരുന്നു. “സൗമ്യ​ത​യു​ള്ളവർ അനുഗൃഹീതർ; എന്തെന്നാൽ അവർ ഭൂമിയെ അവകാ​ശ​മാ​ക്കും.”—മത്താ. 5:5.

സൗമ്യ​ത​യു​ള്ള​വർ എന്തു​കൊ​ണ്ടാ​ണു സന്തുഷ്ട​രാ​യി​രി​ക്കു​ന്നത്‌? ഒരിക്കൽ പെട്ടെന്നു കോപി​ക്കുന്ന പ്രകൃ​ത​മു​ണ്ടാ​യി​രു​ന്നവർ സൗമ്യത ധരിച്ച​തി​നാൽ ഇപ്പോൾ സന്തുഷ്ട​രാണ്‌. അവരുടെ ജീവിതം മെച്ച​പ്പെ​ട്ടി​രി​ക്കു​ന്നു. അത്ഭുത​ക​ര​മായ ഒരു ഭാവി തങ്ങളെ കാത്തി​രി​ക്കു​ന്നെന്ന്‌ അവർക്ക്‌ അറിയാം. (കൊലോ. 3:12) ഒരു യഹോ​വ​യു​ടെ സാക്ഷി​യാ​കു​ന്ന​തി​നു മുമ്പ്‌ തന്റെ ജീവിതം എങ്ങനെ​യു​ള്ള​താ​യി​രു​ന്നെന്നു സ്‌പെ​യി​നിൽ ഒരു സർക്കിട്ട്‌ മേൽവി​ചാ​ര​ക​നാ​യി സേവി​ക്കുന്ന അഡോൾഫോ എന്ന സഹോ​ദരൻ പറയുന്നു.

സഹോ​ദ​ര​ന്റെ അഭി​പ്രാ​യം ഇതാണ്‌: “എന്റെ ജീവി​ത​ത്തിന്‌ ഒരു ലക്ഷ്യവു​മി​ല്ലാ​യി​രു​ന്നു. കോപ​മാ​യി​രു​ന്നു എന്നെ നിയ​ന്ത്രി​ച്ചി​രു​ന്നത്‌. അഹങ്കാരം നിറഞ്ഞ​തും അക്രമാ​സ​ക്ത​വും ആയ എന്റെ പെരു​മാ​റ്റം ചില കൂട്ടു​കാർക്കു​വരെ പേടി​യാ​യി​രു​ന്നു. ഒടുവിൽ ഒരു വഴിത്തി​രി​വു​ണ്ടാ​യി. ഒരു അടിപി​ടി​ക്കി​ട​യിൽ എനിക്ക്‌ ആറു കുത്തേറ്റു. ചോര വാർന്ന്‌ ഞാൻ മരിച്ചു​പോ​കേ​ണ്ട​താ​യി​രു​ന്നു.”

ഇന്ന്‌ അഡോൾഫോ സഹോ​ദരൻ വാക്കി​ലൂ​ടെ​യും മാതൃ​ക​യി​ലൂ​ടെ​യും സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കാൻ മറ്റുള്ള​വരെ പഠിപ്പി​ക്കു​ന്നു. ഊഷ്‌മ​ള​ത​യും പ്രസന്ന​ത​യും നിറഞ്ഞ പെരു​മാ​റ്റം പലരെ​യും അദ്ദേഹ​ത്തി​ന്റെ സുഹൃ​ത്തു​ക്ക​ളാ​ക്കി​യി​രി​ക്കു​ന്നു. മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ​തു​കൊണ്ട്‌ ഇപ്പോൾ സന്തുഷ്ട​നാ​ണെന്ന്‌ അദ്ദേഹം പറയുന്നു. സൗമ്യത വളർത്തി​യെ​ടു​ക്കാൻ സഹായി​ച്ച​തി​നു സഹോ​ദരൻ യഹോ​വ​യോ​ടു നന്ദിയു​ള്ള​വ​നാണ്‌.

സൗമ്യത യഹോവയെ സന്തോ​ഷി​പ്പി ക്കുന്നു. “മകനേ, എന്നെ നിന്ദി​ക്കു​ന്ന​വ​നോ​ടു ഞാൻ ഉത്തരം പറയേ​ണ്ട​തി​ന്നു നീ ജ്ഞാനി​യാ​യി എന്റെ ഹൃദയത്തെ സന്തോ​ഷി​പ്പിക്ക.”—സദൃ. 27:11.

മുഖ്യ​ശ​ത്രു​വാ​യ സാത്താൻ യഹോ​വയെ പരിഹ​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. യഹോ​വ​യ്‌ക്കു ന്യായ​മാ​യും കോപം തോന്നാ​നുള്ള സകല കാരണ​വു​മുണ്ട്‌. എങ്കിലും ബൈബിൾ യഹോ​വ​യെ​ക്കു​റിച്ച്‌ ‘ദീർഘ​ക്ഷ​മ​യു​ള്ളവൻ’ (“പെട്ടെന്നു കോപി​ക്കാ​ത്തവൻ”) എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. (പുറ. 34:6) ദൈവ​ത്തി​ന്റെ ഈ ഗുണവും സൗമ്യ​ത​യും നമ്മൾ അനുക​രി​ക്കു​ന്നെ​ങ്കിൽ യഹോ​വയെ വളരെ​യ​ധി​കം പ്രസാ​ദി​പ്പി​ക്കുന്ന ജ്ഞാനത്തി​ന്റെ പാതയി​ലൂ​ടെ​യാ​യി​രി​ക്കും നമ്മൾ നടക്കു​ന്നത്‌.—എഫെ. 5:1.

വിദ്വേ​ഷം നിറഞ്ഞ ഒരു ലോക​ത്തി​ലാ​ണു നമ്മൾ ജീവി​ക്കു​ന്നത്‌. അതെ, “വമ്പുപ​റ​യു​ന്ന​വ​രും ധാർഷ്ട്യ​ക്കാ​രും ദൂഷക​രും . . . ഏഷണി​ക്കാ​രും ആത്മനി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​വ​രും നിഷ്‌ഠു​ര​ന്മാ​രും” ആയ ആളുക​ളു​ടെ ഇടയിൽ. (2 തിമൊ. 3:2, 3) എങ്കിലും സൗമ്യത വളർത്തി​യെ​ടു​ക്കു​ന്ന​തിന്‌ ഒരു ക്രിസ്‌ത്യാ​നിക്ക്‌ ഇതൊ​ന്നും തടസ്സമാ​ക​രുത്‌. ‘ഉയരത്തിൽനി​ന്നുള്ള ജ്ഞാനം സമാധാ​നം പ്രിയ​പ്പെ​ടു​ന്ന​തും ന്യായ​ബോ​ധ​മു​ള്ള​തും’ ആണെന്നു ബൈബിൾ പറയുന്നു. (യാക്കോ. 3:17) സമാധാ​ന​വും ന്യായ​ബോ​ധ​വും പ്രകടി​പ്പി​ക്കു​മ്പോൾ നമ്മൾ ദൈവി​ക​ജ്ഞാ​നം നേടി​യെ​ടു​ത്തി​ട്ടു​ണ്ടെന്നു തെളി​യി​ക്കു​ക​യാണ്‌. ആ ജ്ഞാനം പ്രകോ​പനം തോന്നുന്ന സാഹച​ര്യ​ത്തിൽപ്പോ​ലും സൗമ്യ​ത​യോ​ടെ ഇടപെ​ടാ​നും അനന്തജ്ഞാ​ന​ത്തി​ന്റെ ഉറവി​ട​മായ യഹോ​വ​യോ​ടു കൂടുതൽ അടുക്കാ​നും നമ്മളെ സഹായി​ക്കും.

സൗമ്യത എങ്ങനെ വളർത്തി​യെ​ടു​ക്കാം?

ആരെങ്കിലും നിങ്ങ​ളോ​ടു പരുഷ​മാ​യോ മോശ​മാ​യോ പെരു​മാ​റി​യാൽ സംയമനം നഷ്ടപ്പെ​ടാ​തെ, യഹോ​വയെ സന്തോ​ഷി​പ്പി​ച്ചു​കൊണ്ട്‌ പെരു​മാ​റാൻ നിങ്ങളെ എന്തു സഹായി​ക്കും? താഴെ​പ്പ​റ​യുന്ന വില​യേ​റിയ തത്ത്വങ്ങ​ളെ​ക്കു​റിച്ച്‌ ഒന്നു ശ്രദ്ധാ​പൂർവം ചിന്തി​ച്ചു​കൂ​ടേ?

  1. 1 “ലോക​ത്തി​ന്റെ ആത്മാവി​നെ” തള്ളിക്ക​ള​യുക.—1 കൊരി. 2:12. സൗമ്യത ഒരു ബലഹീ​ന​ത​യാ​യി​ട്ടാ​ണു പല ആളുക​ളും കാണു​ന്നത്‌. സ്വന്തം അഭി​പ്രാ​യ​ങ്ങൾക്കു യാതൊ​രു മാറ്റവും വരുത്താത്ത, തന്റേട​മുള്ള ആളുക​ളെ​യാ​ണു ശക്തരായി അവർ കണക്കാ​ക്കു​ന്നത്‌. അത്തരം ചിന്തകൾ ഈ ലോക​ത്തി​ന്റെ ആത്മാവി​ന്റേ​താണ്‌, ഉയരത്തിൽനി​ന്നുള്ള ജ്ഞാനത്തി​ന്റേതല്ല. യഥാർഥ​ത്തിൽ സൗമ്യ​ത​യ്‌ക്കു വലിയ ശക്തിയു​ണ്ടെന്നു ബൈബിൾ പറയുന്നു. “ക്ഷമയു​ണ്ടെ​ങ്കിൽ ഒരു ഭരണാ​ധി​കാ​രി​യു​ടെ മേൽ പ്രേരണ ചെലു​ത്താം, സൗമ്യ​മായ നാവ്‌ എല്ലൊ​ടി​ക്കും.”—സദൃ. 25:15, ഓശാന.

    ചിന്തിക്കാനുള്ള ചോദ്യ​ങ്ങൾ:

    സൗമ്യതയെ കരുത്തി​ന്റെ പ്രതീ​ക​മാ​യി​ട്ടാ​ണോ അതോ ഒരു ബലഹീ​ന​ത​യാ​യി​ട്ടാ​ണോ ഞാൻ കാണു​ന്നത്‌?

    ക്രോധവും ശണ്‌ഠ​യും പോലുള്ള “ജഡത്തിന്റെ പ്രവൃ​ത്തി​കൾ” ഒഴിവാ​ക്കാൻ ഞാൻ ശ്രമി​ക്കു​ന്നു​ണ്ടോ?—ഗലാ. 5:19, 20.

  2. 2 ആഴത്തിൽ ചിന്തി​ക്കാൻ സമയ​മെ​ടു​ക്കുക. “നീതി​മാൻ മനസ്സിൽ ആലോ​ചി​ച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാ​രു​ടെ വായോ ദോഷ​ങ്ങളെ പൊഴി​ക്കു​ന്നു.” (സദൃ. 15:28) ഒരു നിമി​ഷത്തെ ദേഷ്യ​ത്തി​നു നിയ​ന്ത്ര​ണ​മി​ല്ലാ​തെ സംസാ​രി​ക്കു​ന്നെ​ങ്കിൽ നമ്മൾ പിന്നീടു ഖേദി​ച്ചേ​ക്കാ​വുന്ന വാക്കുകൾ പറയാൻ സാധ്യ​ത​യുണ്ട്‌. എന്നാൽ മനസ്സിൽ ആലോ​ചിച്ച്‌, ആഴത്തിൽ ചിന്തിച്ച്‌ നമ്മൾ സംസാ​രി​ക്കു​ന്നെ​ങ്കിൽ കാര്യ​ങ്ങളെ വിലയി​രു​ത്താ​നും സൗമ്യ​ത​യോ​ടെ പെരു​മാ​റാ​നും മറ്റേ വ്യക്തിയെ തണുപ്പി​ക്കാ​നും കഴിയും.

    ചിന്തിക്കാനുള്ള ചോദ്യ​ങ്ങൾ:

    പെട്ടെന്നു ദേഷ്യ​പ്പെ​ടുന്ന സ്വഭാവം എന്നെ എങ്ങനെ ബാധി​ക്കും?

    സമാധാനത്തിനുവേണ്ടി അന്യായം കണ്ടി​ല്ലെന്നു വെക്കാൻ എനിക്കു കഴിയു​മോ? —സദൃ. 19:11.

  3. 3 കൂടെക്കൂടെ പ്രാർഥി​ക്കുക. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തിയായ പരിശു​ദ്ധാ​ത്മാ​വി​നു​വേണ്ടി പ്രാർഥി​ക്കുക. (ലൂക്കോ. 11:13) ദൈവാ​ത്മാ​വി​ന്റെ ഫലത്തിൽ സൗമ്യ​ത​യും ആത്മനി​യ​ന്ത്ര​ണ​വും ഉൾപ്പെ​ടു​ന്നെന്ന്‌ ഓർക്കുക. അഡോൾഫോ സഹോ​ദരൻ ഓർക്കു​ന്നു: “കൂടെ​ക്കൂ​ടെ യഹോ​വ​യോ​ടു പ്രാർഥി​ച്ചത്‌ എന്നെ എത്രമാ​ത്രം സഹായി​ച്ചെ​ന്നോ, പ്രത്യേ​കി​ച്ചും സമ്മർദം നിറഞ്ഞ സാഹച​ര്യ​ങ്ങ​ളിൽ.” നമ്മൾ ‘പ്രാർഥ​ന​യിൽ ഉറ്റിരി​ക്കു​ന്നെ​ങ്കിൽ’ പരിശു​ദ്ധാ​ത്മാ​വി​നാ​യുള്ള നമ്മുടെ ആത്മാർഥ​മായ അപേക്ഷ​കൾക്ക്‌ യഹോവ ഉത്തരം നൽകും.—റോമ. 12:12.

    ചിന്തിക്കാനുള്ള ചോദ്യ​ങ്ങൾ:

    എന്റെ ഹൃദയ​ത്തെ​യും ആന്തരങ്ങ​ളെ​യും പരി​ശോ​ധി​ക്ക​ണമേ എന്നു ഞാൻ യഹോ​വ​യോ​ടു പതിവാ​യി പ്രാർഥി​ക്കാ​റു​ണ്ടോ?

    യഹോവയെ പ്രീതി​പ്പെ​ടു​ത്തുന്ന വിധത്തിൽ പ്രവർത്തി​ക്കു​ന്ന​തി​നു​വേണ്ടി പരിശു​ദ്ധാ​ത്മാ​വി​നാ​യും ജ്ഞാനത്തി​നാ​യും ഞാൻ അപേക്ഷി​ക്കാ​റു​ണ്ടോ? —സങ്കീ. 139:23, 24; യാക്കോ. 1:5.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക