ദൈവവചനത്തിലെ നിധികൾ | യിരെമ്യ 5–7
അവർ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത് നിറുത്തി
ഇസ്രായേല്യരുടെ തെറ്റുകളും കാപട്യവും യിരെമ്യ ധൈര്യത്തോടെ തുറന്നുകാട്ടി
ആലയത്തിന് തങ്ങളെ രക്ഷിക്കാനുള്ള മാന്ത്രികശക്തിയുണ്ടെന്ന് ഇസ്രായേല്യർ കരുതി
ഒരു ചടങ്ങെന്ന നിലയിൽ ഇസ്രായേല്യർ അർപ്പിച്ചിരുന്ന ബലികൾ അവരുടെ മോശം പ്രവൃത്തികൾക്കു പകരമാകില്ലെന്ന് യഹോവ പറഞ്ഞു
ചിന്തിക്കുക: എന്റെ ആരാധന യഹോവയുടെ ഇഷ്ടത്തിനു ചേർച്ചയിലാണെന്നും അതു കേവലമൊരു ചടങ്ങായി മാറിയിട്ടില്ലെന്നും എനിക്ക് എങ്ങനെ ഉറപ്പു വരുത്താം?
യഹോവയുടെ ഭവനത്തിന്റെ കവാടത്തിൽ നിൽക്കുന്ന യിരെമ്യ