36 “തനിത്തങ്കംകൊണ്ട് തിളങ്ങുന്ന ഒരു തകിട് ഉണ്ടാക്കി അതിൽ മുദ്ര കൊത്തുന്നതുപോലെ, ‘വിശുദ്ധി യഹോവയുടേത്’+ എന്നു കൊത്തണം. 37 ഒരു നീലച്ചരടുകൊണ്ട് അതു തലപ്പാവിനോടു+ ചേർത്ത് ബന്ധിക്കണം. അതു തലപ്പാവിന്റെ മുൻവശത്തുതന്നെ കാണണം.
9 പിന്നെ തലപ്പാവ്+ അണിയിച്ചു. അതിന്റെ മുൻഭാഗത്തായി സമർപ്പണത്തിന്റെ വിശുദ്ധചിഹ്നമായ,* തിളങ്ങുന്ന സ്വർണത്തകിടും വെച്ചു.+ യഹോവ മോശയോടു കല്പിച്ചതുപോലെതന്നെ ഇതെല്ലാം ചെയ്തു.