15 താൻ സഹഭോജനബലിയായി അർപ്പിക്കുന്ന നന്ദിപ്രകാശനബലിയുടെ മാംസം അത് അർപ്പിക്കുന്ന ദിവസംതന്നെ അവൻ കഴിക്കണം. അതിൽ ഒട്ടും രാവിലെവരെ വെച്ചേക്കരുത്.+
29 “നിങ്ങൾ യഹോവയ്ക്ക് ഒരു നന്ദിപ്രകാശനബലി അർപ്പിക്കുന്നെങ്കിൽ+ അംഗീകാരം കിട്ടുന്ന വിധത്തിൽ വേണം അത് അർപ്പിക്കാൻ. 30 അന്നുതന്നെ അതു കഴിക്കണം. അതിൽ ഒട്ടും നിങ്ങൾ രാവിലെവരെ ബാക്കി വെക്കരുത്.+ ഞാൻ യഹോവയാണ്.
4 ഏഴു ദിവസത്തേക്കു നിങ്ങളുടെ ദേശത്ത് ഒരിടത്തും പുളിച്ച മാവ് കാണരുത്.+ ഒന്നാം ദിവസം വൈകുന്നേരം നിങ്ങൾ അർപ്പിക്കുന്ന മാംസത്തിൽ അൽപ്പംപോലും രാവിലെവരെ ശേഷിപ്പിക്കാനും പാടില്ല.+