-
ആവർത്തനം 11:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ഈജിപ്‌തിൽവെച്ച് അവിടത്തെ രാജാവായ ഫറവോനോടും ഫറവോന്റെ മുഴുവൻ ദേശത്തോടും ദൈവം ചെയ്‌ത അടയാളങ്ങളും അത്ഭുതങ്ങളും നിങ്ങളുടെ മക്കൾ നേരിൽ കണ്ടിട്ടില്ല.+ 4 ഈജിപ്‌തിലെ സൈന്യവും ഫറവോന്റെ കുതിരകളും യുദ്ധരഥങ്ങളും നിങ്ങളെ പിന്തുടർന്നുവന്നപ്പോൾ ദൈവം ചെയ്‌തത് എന്താണെന്നും അവർ കണ്ടിട്ടില്ലല്ലോ. ചെങ്കടലിലെ വെള്ളം അവരുടെ മേൽ വന്ന് മൂടി; യഹോവ അവരെ നിശ്ശേഷം* സംഹരിച്ചു.+
-
-
യോശുവ 24:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 ഞാൻ നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽനിന്ന് വിടുവിച്ച് കൊണ്ടുവരുന്ന സമയത്ത്,+ നിങ്ങൾ കടലിന് അടുത്ത് എത്തിയപ്പോൾ ഈജിപ്‌തുകാർ യുദ്ധരഥങ്ങളും കുതിരപ്പടയാളികളും സഹിതം നിങ്ങളുടെ പിതാക്കന്മാരെ പിന്തുടർന്ന് ചെങ്കടലിന് അടുത്തേക്കു വന്നു.+ 7 നിങ്ങൾ യഹോവയെ വിളിച്ചപേക്ഷിച്ചു.+ അപ്പോൾ, ഞാൻ നിങ്ങൾക്കും ഈജിപ്തുകാർക്കും ഇടയിൽ അന്ധകാരം വരുത്തി; കടൽ വന്ന് അവരെ മൂടിക്കളയാൻ ഇടയാക്കുകയും ചെയ്‌തു.+ ഞാൻ ഈജിപ്തിൽ ചെയ്‌തതു നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് കണ്ടു.+ പിന്നെ, അനേകവർഷങ്ങൾ* നിങ്ങൾ വിജനഭൂമിയിൽ താമസിച്ചു.+
-
-
നെഹമ്യ 9:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 ഈജിപ്‌തുകാർ അവരോടു ധാർഷ്ട്യത്തോടെയാണു പെരുമാറിയതെന്ന്+ അങ്ങ് അറിഞ്ഞു. അതുകൊണ്ട്, അങ്ങ് ഫറവോനും അയാളുടെ എല്ലാ ഭൃത്യന്മാർക്കും ആ ദേശത്തെ ജനത്തിനും എതിരെ അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിച്ചു.+ അങ്ങനെ, അങ്ങ് ഒരു പേര് നേടി; അത് ഇന്നുവരെ നിലനിൽക്കുന്നു.+ 11 അങ്ങ് അവരുടെ മുന്നിൽ കടൽ വിഭജിച്ചു; ആ ഉണങ്ങിയ നിലത്തുകൂടെ അവർ അക്കരെ കടന്നു.+ ഇളകിമറിയുന്ന വെള്ളത്തിലേക്ക് ഒരു കല്ല് എറിഞ്ഞുകളയുന്നതുപോലെ, അവരെ പിന്തുടർന്നവരെ അങ്ങ് ആഴങ്ങളിലേക്ക് എറിഞ്ഞുകളഞ്ഞു.+
-