-
സംഖ്യ 35:22-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “‘എന്നാൽ വിദ്വേഷമൊന്നും കൂടാതെ അവിചാരിതമായി ഒരാൾ മറ്റൊരാളെ തള്ളുകയോ ദ്രോഹചിന്തയൊന്നും കൂടാതെ* അവനു നേരെ എന്തെങ്കിലും എറിയുകയോ ചെയ്തിട്ട് അവൻ മരിച്ചുപോയാൽ,+ 23 അല്ലെങ്കിൽ അയാൾ എറിഞ്ഞ കല്ല് അബദ്ധത്തിൽ അവന്റെ ദേഹത്ത് കൊണ്ടിട്ട് അവൻ മരിച്ചുപോയാൽ, അയാൾ അവന്റെ ശത്രുവോ അവനെ ദ്രോഹിക്കാൻ അവസരം നോക്കി നടക്കുന്നവനോ അല്ലെങ്കിൽ, 24 സമൂഹം ഈ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ കൊലയാളിയുടെയും രക്തത്തിനു പകരം ചോദിക്കുന്നവന്റെയും മധ്യേ ന്യായം വിധിക്കണം.+ 25 പകരം ചോദിക്കുന്നവന്റെ കൈയിൽനിന്ന് സമൂഹം അയാളെ മോചിപ്പിച്ച് അയാൾ ഓടിച്ചെന്ന ആ അഭയനഗരത്തിലേക്കു തിരിച്ചയയ്ക്കണം. വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെ താമസിക്കണം.+
-
-
ആവർത്തനം 19:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 കൊല ചെയ്ത ഒരാൾക്ക് അതിൽ ഏതെങ്കിലുമൊരു നഗരത്തിലേക്ക് എളുപ്പം ഓടിയെത്താൻ കഴിയാനായി, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം നിങ്ങൾ മൂന്നായി ഭാഗിക്കുകയും അവിടേക്കു വഴികൾ ഉണ്ടാക്കുകയും വേണം.
4 “ജീവരക്ഷാർഥം അവിടേക്ക് ഓടിപ്പോകുന്ന ഒരു കൊലയാളിയുടെ കാര്യത്തിൽ നടക്കേണ്ടത് ഇതാണ്: മുൻവൈരാഗ്യമൊന്നും കൂടാതെ ഒരാൾ അബദ്ധത്തിൽ സഹമനുഷ്യനെ കൊല ചെയ്താൽ+ 5 —ഉദാഹരണത്തിന്, സഹമനുഷ്യനോടൊപ്പം കാട്ടിൽ വിറകു വെട്ടാൻപോയ ഒരാൾ മരം വെട്ടാനായി കോടാലി ഓങ്ങിയപ്പോൾ അതു പിടിയിൽനിന്ന് തെറിച്ച് കൂടെയുള്ളവന്റെ മേൽ കൊള്ളുകയും അയാൾ മരിക്കുകയും ചെയ്യുന്നു—ആ കൊലയാളി ജീവരക്ഷാർഥം ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടിപ്പോകണം.+
-
-
യോശുവ 20:7-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 അതുകൊണ്ട്, അവർ നഫ്താലിമലനാട്ടിൽ ഗലീലയിലെ കേദെശ്,+ എഫ്രയീംമലനാട്ടിൽ ശെഖേം,+ യഹൂദാമലനാട്ടിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ എന്നിവയ്ക്ക് ഒരു വിശുദ്ധപദവി കൊടുത്തു.* 8 യരീഹൊയ്ക്കു കിഴക്കുള്ള യോർദാൻപ്രദേശത്ത് അവർ തിരഞ്ഞെടുത്തതാകട്ടെ, രൂബേൻഗോത്രത്തിൽനിന്ന് പീഠഭൂമിയിലെ വിജനഭൂമിയിലുള്ള ബേസെർ,+ ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്ത്,+ മനശ്ശെഗോത്രത്തിൽനിന്ന് ബാശാനിലെ ഗോലാൻ+ എന്നിവയായിരുന്നു.+
9 ഒരാൾ അബദ്ധത്തിൽ ആരെയെങ്കിലും കൊന്നാൽ ഓടിച്ചെല്ലാനും+ സഭയുടെ മുമ്പാകെ+ വിചാരണ ചെയ്യപ്പെടുന്നതിനു മുമ്പ് രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയാൽ കൊല്ലപ്പെടാതിരിക്കാനും വേണ്ടി എല്ലാ ഇസ്രായേല്യർക്കും അവരുടെ ഇടയിൽ വന്നുതാമസിക്കുന്ന വിദേശികൾക്കും നിയമിച്ചുകൊടുത്ത നഗരങ്ങളാണ് ഇവ.
-