11 അപ്പോൾ ഇസ്രായേൽക്കാരിയുടെ മകൻ ദൈവനാമത്തെ അധിക്ഷേപിക്കാനും ശപിക്കാനും തുടങ്ങി.+ അതുകൊണ്ട് അവർ അവനെ മോശയുടെ അടുത്ത് കൊണ്ടുവന്നു.+ അവന്റെ അമ്മ ദാൻഗോത്രത്തിലെ ദിബ്രിയുടെ മകൾ ശെലോമീത്ത് ആയിരുന്നു.
14 “ശപിച്ചവനെ പാളയത്തിനു വെളിയിൽ കൊണ്ടുവരുക. അവൻ പറഞ്ഞതു കേട്ടവരെല്ലാം അവരുടെ കൈകൾ അവന്റെ തലയിൽ വെക്കണം. എന്നിട്ട് സമൂഹം ഒന്നടങ്കം അവനെ കല്ലെറിഞ്ഞ് കൊല്ലണം.+
20 നിന്റെ മനസ്സിൽപ്പോലും* രാജാവിനെ ശപിക്കരുത്.+ നിന്റെ കിടപ്പറയിൽവെച്ച് ധനവാനെയും ശപിക്കരുത്. കാരണം, ഒരു പക്ഷി* ആ ശബ്ദം* കൊണ്ടുപോകുകയോ ഒരു പറവ അക്കാര്യം പാടിനടക്കുകയോ ചെയ്തേക്കാം.
5 അപ്പോൾ പൗലോസ്, “സഹോദരന്മാരേ, ഇദ്ദേഹം മഹാപുരോഹിതനാണെന്നു ഞാൻ അറിഞ്ഞില്ല. ‘നിന്റെ ജനത്തിന്റെ അധികാരിയെ നിന്ദിക്കരുത്’ എന്ന് എഴുതിയിട്ടുണ്ടല്ലോ”+ എന്നു പറഞ്ഞു.
8 ഇങ്ങനെയുള്ള ദൃഷ്ടാന്തങ്ങളുണ്ടായിട്ടും അവർ സ്വപ്നലോകത്ത് കഴിയുകയും ശരീരത്തെ അശുദ്ധമാക്കുകയും അധികാരത്തെ നിന്ദിക്കുകയും ദൈവം മാനിക്കുന്നവരെ അധിക്ഷേപിക്കുകയും ചെയ്യുന്നു.+