-
1 രാജാക്കന്മാർ 11:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “നിങ്ങൾ അവർക്കിടയിലേക്കു പോകരുത്,* അവർ നിങ്ങൾക്കിടയിലേക്കു വരുകയുമരുത്. കാരണം അവരുടെ ദൈവങ്ങളെ സേവിക്കാനായി അവർ നിങ്ങളുടെ ഹൃദയം വശീകരിച്ചുകളയും”+ എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞ ജനതകളിൽപ്പെട്ടവരായിരുന്നു അവരെല്ലാം. എന്നാൽ ശലോമോൻ അവരോടു പറ്റിച്ചേരുകയും അവരെ സ്നേഹിക്കുകയും ചെയ്‌തു.
-
-
നെഹമ്യ 13:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 ഇവർ കാരണമല്ലേ ഇസ്രായേലിലെ ശലോമോൻ രാജാവ് പാപം ചെയ്‌തത്? മറ്റൊരു ജനതയ്‌ക്കും ഇതുപോലൊരു രാജാവുണ്ടായിരുന്നില്ല.+ ശലോമോൻ ദൈവത്തിനു പ്രിയങ്കരനായിരുന്നു.+ അതുകൊണ്ട്, ദൈവം ശലോമോനെ ഇസ്രായേലിനു മുഴുവൻ രാജാവാക്കി. പക്ഷേ, വിദേശികളായ ഭാര്യമാർ അദ്ദേഹത്തെക്കൊണ്ടുപോലും പാപം ചെയ്യിച്ചു.+
-