5 യാഗപീഠത്തിൽ, തീയുടെ മുകളിൽ വിറകിനു മീതെ വെച്ചിരിക്കുന്ന ദഹനയാഗമൃഗത്തിന്മേൽ വെച്ച് അഹരോന്റെ പുത്രന്മാർ അതു ദഹിപ്പിക്കും.*+ അത് യഹോവയെ പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ അർപ്പിക്കുന്ന യാഗമാണ്.+
16 പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്. കൊഴുപ്പു മുഴുവൻ യഹോവയ്ക്കുള്ളതാണ്.+