-
പുറപ്പാട് 29:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 “അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാൻ യോഗ്യരാകേണ്ടതിന് അവരെ വിശുദ്ധീകരിക്കാൻ ചെയ്യേണ്ടത് ഇതാണ്: ഒരു കാളക്കുട്ടിയെയും ന്യൂനതയില്ലാത്ത രണ്ട് ആൺചെമ്മരിയാടിനെയും എടുക്കുക.+ 2 ഒപ്പം പുളിപ്പില്ലാത്ത അപ്പവും എണ്ണ ചേർത്ത, വളയാകൃതിയിലുള്ള പുളിപ്പില്ലാത്ത അപ്പങ്ങളും കനം കുറച്ച് മൊരിച്ചെടുത്ത, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത അപ്പങ്ങളും വേണം.+ അവ നേർത്ത ഗോതമ്പുപൊടികൊണ്ട് ഉണ്ടാക്കി, 3 കൊട്ടയിലാക്കി, ആ കൊട്ടയിൽവെച്ചുതന്നെ കാഴ്ചയർപ്പിക്കണം.+ അവയോടൊപ്പം ആ കാളയെയും രണ്ട് ആൺചെമ്മരിയാടിനെയും കാഴ്ചവെക്കണം.
-
-
ലേവ്യ 6:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 “‘ധാന്യയാഗത്തിന്റെ+ നിയമം ഇതാണ്: അഹരോന്റെ പുത്രന്മാർ യാഗപീഠത്തിനു മുന്നിൽ യഹോവയുടെ സന്നിധിയിൽ ഇത് അർപ്പിക്കണം. 15 അവരിൽ ഒരാൾ ധാന്യയാഗത്തിന്റെ നേർത്ത ധാന്യപ്പൊടിയിൽനിന്ന് ഒരു കൈ നിറയെ പൊടിയും ധാന്യയാഗത്തിന്റെ മുകളിലുള്ള കുറച്ച് എണ്ണയും കുന്തിരിക്കം മുഴുവനും എടുക്കണം. എന്നിട്ട്, അതു പ്രസാദിപ്പിക്കുന്ന* സുഗന്ധമായി യാഗപീഠത്തിൽ ദഹിപ്പിക്കണം. മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* യഹോവയ്ക്ക് അർപ്പിക്കുന്നതാണ് ഇത്.+
-