വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 35:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഇസ്രായേൽ ആ ദേശത്ത്‌ താമസി​ക്കുമ്പോൾ ഒരിക്കൽ രൂബേൻ ചെന്ന്‌ അപ്പന്റെ ഉപപത്‌നിയായ* ബിൽഹ​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെട്ടു. ഇക്കാര്യം ഇസ്രാ​യേൽ അറിഞ്ഞു.+

      യാക്കോ​ബിന്‌ 12 ആൺമക്ക​ളാ​യി​രു​ന്നു.

  • ഉൽപത്തി 49:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 എന്നാൽ കുത്തിയൊ​ഴു​കി വരുന്ന വെള്ളംപോ​ലെ വീണ്ടു​വി​ചാ​ര​മി​ല്ലാ​ത്ത​വനേ, നീ ശ്രേഷ്‌ഠ​നാ​കില്ല. കാരണം നീ നിന്റെ അപ്പന്റെ കിടക്ക​യിൽ കയറി.+ അങ്ങനെ നീ എന്റെ കിടക്കയെ അശുദ്ധ​മാ​ക്കി.* അതെ, അവൻ അതിൽ കയറി​യ​ല്ലോ!

  • ലേവ്യ 20:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അപ്പന്റെ ഭാര്യ​യു​മാ​യി ബന്ധപ്പെ​ടു​ന്നവൻ അപ്പനു മാന​ക്കേട്‌ ഉണ്ടാക്കി​യി​രി​ക്കു​ന്നു.+ അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ.

  • ആവർത്തനം 27:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 “‘അപ്പന്റെ ഭാര്യ​യോ​ടൊ​പ്പം കിടന്ന്‌ അപ്പനെ അപമാനിക്കുന്നവൻ* ശപിക്ക​പ്പെ​ട്ടവൻ!’+ (അപ്പോൾ ജനം മുഴുവൻ ‘ആമേൻ!’ എന്നു പറയണം.)

  • 2 ശമുവേൽ 16:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 അപ്പോൾ, അഹി​ഥോ​ഫെൽ അബ്‌ശാലോ​മിനോ​ടു പറഞ്ഞു: “ഭവനം* പരിപാലിക്കാൻ+ അങ്ങയുടെ അപ്പൻ നിറു​ത്തി​യിട്ട്‌ പോയ ഉപപത്‌നി​മാ​രി​ല്ലേ?+ അവരുടെ​കൂ​ടെ കിടക്കുക. അപ്പോൾ, അങ്ങ്‌ അപ്പന്റെ വെറുപ്പു സമ്പാദി​ച്ചി​രി​ക്കുന്നെന്ന്‌ ഇസ്രാ​യേൽ മുഴു​വ​നും കേൾക്കും. അത്‌, അങ്ങയെ പിന്തു​ണ​യ്‌ക്കു​ന്ന​വർക്കു ധൈര്യം പകരും.”

  • 1 കൊരിന്ത്യർ 5:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിങ്ങൾക്കി​ട​യിൽ ലൈം​ഗിക അധാർമികതയുണ്ടെന്ന്‌*+ എനിക്കു വിവരം കിട്ടി. അതും ജനതക​ളു​ടെ ഇടയിൽപ്പോ​ലു​മി​ല്ലാത്ത തരം പാപം. ഒരാൾ അപ്പന്റെ ഭാര്യയെ വെച്ചുകൊ​ണ്ടി​രി​ക്കു​ന്നു!+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക