11 യഹോവ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ളതൊക്കെയും ആറു ദിവസംകൊണ്ട് ഉണ്ടാക്കിയിട്ട് ഏഴാം ദിവസം വിശ്രമിക്കാൻതുടങ്ങിയല്ലോ.+ അതുകൊണ്ടാണ്, യഹോവ ശബത്തുദിവസത്തെ അനുഗ്രഹിച്ച് അതിനെ വിശുദ്ധമാക്കിയത്.
13 “നീ ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയമായും ആചരിക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളുടെ തലമുറകളിലുടനീളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാളമാണ്.