-
ലേവ്യ 11:46, 47വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 “‘മൃഗങ്ങളെയും പറക്കുന്ന ജീവികളെയും എല്ലാ ജലജന്തുക്കളെയും കരയിൽ കൂട്ടമായി കാണപ്പെടുന്ന എല്ലാ ചെറുജീവികളെയും സംബന്ധിച്ചുള്ള നിയമമാണ് ഇത്. 47 ശുദ്ധവും അശുദ്ധവും തമ്മിലും കഴിക്കാകുന്ന ജീവികളും കഴിച്ചുകൂടാത്തവയും തമ്മിലും വ്യത്യാസം കല്പിക്കാൻവേണ്ടിയുള്ളതാണ് ഈ നിയമം.’”+
-
-
ആവർത്തനം 14:4-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 നിങ്ങൾക്കു തിന്നാവുന്ന മൃഗങ്ങൾ ഇവയാണ്:+ കാള, ചെമ്മരിയാട്, കോലാട്, 5 മാൻ,* ചെറുമാൻ, കാട്ടാട്, കൃഷ്ണമൃഗം, കാട്ടുചെമ്മരിയാട്, മലയാട്. 6 അയവിറക്കുന്ന, കുളമ്പു പൂർണമായും രണ്ടായി പിളർന്ന മൃഗങ്ങളെയെല്ലാം നിങ്ങൾക്കു തിന്നാം. 7 പക്ഷേ അയവിറക്കുന്നതോ കുളമ്പു പിളർന്നിരിക്കുന്നതോ ആയ മൃഗങ്ങളിൽ ഇപ്പറയുന്നവ നിങ്ങൾ തിന്നരുത്: ഒട്ടകം, മുയൽ, പാറമുയൽ. കാരണം അയവിറക്കുന്നെങ്കിലും ഇവയ്‌ക്കു പിളർന്ന കുളമ്പുകളില്ല. ഇവ നിങ്ങൾക്ക് അശുദ്ധമാണ്.+ 8 പന്നിയെയും നിങ്ങൾ തിന്നരുത്. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്.
9 “വെള്ളത്തിൽ ജീവിക്കുന്നവയിൽ ചിറകും ചെതുമ്പലും ഉള്ള എല്ലാത്തിനെയും നിങ്ങൾക്കു തിന്നാം.+ 10 എന്നാൽ ചിറകും ചെതുമ്പലും ഇല്ലാത്ത ഒന്നിനെയും നിങ്ങൾ തിന്നരുത്. അവ നിങ്ങൾക്ക് അശുദ്ധമാണ്.
11 “ശുദ്ധിയുള്ള എല്ലാ പക്ഷികളെയും നിങ്ങൾക്കു തിന്നാം. 12 എന്നാൽ കഴുകൻ, താലിപ്പരുന്ത്, കരിങ്കഴുകൻ,+ 13 ചെമ്പരുന്ത്, ചക്കിപ്പരുന്ത് എന്നിവയെ നിങ്ങൾ തിന്നരുത്. കൂടാതെ ഒരുതരത്തിലുമുള്ള ഗരുഡനെയും 14 മലങ്കാക്കയെയും 15 പ്രാപ്പിടിയനെയും നിങ്ങൾ തിന്നരുത്. ഒട്ടകപ്പക്ഷി, മൂങ്ങ, കടൽക്കാക്ക, 16 നത്ത്, നെടുഞ്ചെവിയൻമൂങ്ങ, അരയന്നം, 17 ഞാറപ്പക്ഷി, ശവംതീനിക്കഴുകൻ, നീർക്കാക്ക, 18 കൊക്ക്, ഉപ്പൂപ്പൻ, വവ്വാൽ എന്നിവയും എല്ലാ തരം മുണ്ടിയും 19 കൂട്ടമായി കാണപ്പെടുന്ന, ചിറകുള്ള എല്ലാ ജീവികളും* നിങ്ങൾക്ക് അശുദ്ധമാണ്; അവയെ തിന്നരുത്. 20 ശുദ്ധിയുള്ള എല്ലാ പറവകളെയും നിങ്ങൾക്കു തിന്നാം.
-