31 “തനിത്തങ്കംകൊണ്ട് നീ ഒരു തണ്ടുവിളക്ക് ഉണ്ടാക്കണം.+ ചുറ്റികകൊണ്ട് അടിച്ച് വേണം അത് ഉണ്ടാക്കാൻ. അതിന്റെ ചുവടും തണ്ടും ശാഖകളും പുഷ്‌പവൃതികളും* മുട്ടുകളും പൂക്കളും ഒറ്റ തകിടിൽ തീർത്തതായിരിക്കണം.+
33 അവർ വിശുദ്ധകൂടാരം+ മോശയുടെ അടുത്ത് കൊണ്ടുവന്നു—കൂടാരവും+ അതിന്റെ എല്ലാ ഉപകരണങ്ങളും: അതിന്റെ കൊളുത്തുകൾ,+ അതിന്റെ ചട്ടങ്ങൾ,+ അതിന്റെ കഴകളും+ തൂണുകളും ചുവടുകളും,+
2 വിശുദ്ധമന്ദിരത്തിനു രണ്ടു ഭാഗങ്ങളാണുണ്ടായിരുന്നത്.* ആദ്യത്തെ ഭാഗത്ത് തണ്ടുവിളക്കും+ മേശയും കാഴ്‌ചയപ്പവും+ വെച്ചിരുന്നു. ആ ഭാഗത്തിനു വിശുദ്ധസ്ഥലം+ എന്നാണു പേര്.