-
ആവർത്തനം 19:11-13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “എന്നാൽ ഒരാൾ സഹമനുഷ്യനെ വെറുക്കുകയും+ തക്കം നോക്കി അയാളെ ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും അങ്ങനെ അയാൾ മരിച്ചുപോകുകയും ചെയ്യുന്നെന്നിരിക്കട്ടെ. കൊല ചെയ്‌തവൻ ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടിപ്പോയാൽ 12 അയാളുടെ നഗരത്തിലുള്ള മൂപ്പന്മാർ അയാളെ അവിടെനിന്ന് വിളിച്ചുവരുത്തി രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയിൽ ഏൽപ്പിക്കണം; അയാൾ മരിക്കണം.+ 13 നിങ്ങൾക്ക്* അയാളോടു കനിവ് തോന്നരുത്. നിരപരാധിയുടെ രക്തം ചൊരിഞ്ഞതിന്റെ കുറ്റം നിങ്ങൾ ഇസ്രായേലിൽനിന്ന് നീക്കിക്കളയുകതന്നെ വേണം.+ അങ്ങനെ ചെയ്‌താൽ നിങ്ങൾക്കു നന്മ വരും.
-