-
ആവർത്തനം 29:22-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “ദൂരദേശത്തുനിന്ന് വരുന്നവരും നിങ്ങളുടെ മക്കളുടെ ഭാവിതലമുറയും യഹോവ നിങ്ങളുടെ ദേശത്തിന്മേൽ വരുത്തിയ ബാധകളും ദുരിതങ്ങളും കാണും. 23 യഹോവ കോപത്തിലും ക്രോധത്തിലും നശിപ്പിച്ചുകളഞ്ഞ സൊദോം, ഗൊമോറ,+ ആദ്‌മ, സെബോയിം+ എന്നിവയെപ്പോലെ ദേശം ഒന്നാകെ നശിക്കുന്നത് അവർ കാണും. ഗന്ധകവും* ഉപ്പും തീയും കാരണം വിതയും വിളയും അവിടെയുണ്ടാകില്ല, സസ്യജാലങ്ങളൊന്നും മുളച്ചുവരില്ല. 24 അപ്പോൾ അവരും എല്ലാ ജനതകളും ഇങ്ങനെ ചോദിക്കും: ‘യഹോവ എന്തുകൊണ്ടാണ് ഈ ദേശത്തോട് ഇങ്ങനെ ചെയ്‌തത്?+ ദൈവം ഇത്രയധികം കോപിക്കാൻ എന്താണു കാരണം?’
-