-
ആവർത്തനം 1:26-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 എന്നാൽ നിങ്ങൾ അങ്ങോട്ടു പോകാൻ വിസമ്മതിച്ചുകൊണ്ട് നിങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ ധിക്കരിച്ചു.+ 27 നിങ്ങളുടെ കൂടാരങ്ങളിൽവെച്ച് നിങ്ങൾ ഇങ്ങനെ പിറുപിറുത്തു: ‘യഹോവയ്ക്കു നമ്മളോടു വെറുപ്പാണ്. അതുകൊണ്ടാണ് അമോര്യരുടെ കൈയിൽ ഏൽപ്പിച്ച് നമ്മളെ നശിപ്പിക്കാനായി ഈജിപ്ത് ദേശത്തുനിന്ന് നമ്മളെ കൊണ്ടുവന്നത്. 28 നമ്മൾ ആ ദേശത്തേക്ക് എങ്ങനെ കടക്കാനാണ്? നമ്മുടെ സഹോദരന്മാർ നമ്മുടെ മനസ്സ് ഇടിച്ചുകളഞ്ഞു.*+ അവർ പറഞ്ഞു: “ആ ജനം നമ്മളെക്കാൾ വലിയവരും ഉയരമുള്ളവരും ആണ്. അവരുടെ നഗരങ്ങൾ പ്രബലവും കോട്ടകൾ ആകാശത്തോളം എത്തുന്നവയും ആണ്.+ അനാക്യവംശജരെയും+ അവിടെ കണ്ടു.”’
-