24 നീ അവരുടെ ദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയോ അവയെ സേവിക്കുകയോ അരുത്; അവരുടെ ആചാരങ്ങൾ അനുകരിക്കുകയുമരുത്.+ പകരം, അവയെ തകർത്ത് അവരുടെ പൂജാസ്തംഭങ്ങളെ തരിപ്പണമാക്കണം.+
5 “പകരം, നിങ്ങൾ അവരോടു ചെയ്യേണ്ടത് ഇതാണ്: അവരുടെ യാഗപീഠങ്ങൾ നിങ്ങൾ നശിപ്പിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഇടിച്ചുകളയണം;+ അവരുടെ പൂജാസ്തൂപങ്ങൾ* നിങ്ങൾ വെട്ടിവീഴ്ത്തണം;+ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ കത്തിച്ചുകളയുകയും വേണം.+
3 അവരുടെ യാഗപീഠങ്ങൾ ഇടിച്ചുകളയണം; അവരുടെ പൂജാസ്തംഭങ്ങൾ ഉടയ്ക്കുകയും+ പൂജാസ്തൂപങ്ങൾ* കത്തിച്ചുകളയുകയും വേണം; അവരുടെ ദൈവങ്ങളുടെ കൊത്തിയുണ്ടാക്കിയ രൂപങ്ങൾ വെട്ടിവീഴ്ത്തണം;+ അവയുടെ പേരുകൾപോലും ആ സ്ഥലത്തുനിന്ന് മായ്ച്ചുകളയണം.+