-
ലേവ്യ 25:32-34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 “‘ലേവ്യരുടെ നഗരങ്ങളിലെ+ അവരുടെ വീടുകളുടെ കാര്യത്തിൽ, അവ വീണ്ടെടുക്കാൻ അവർക്ക് എന്നും അവകാശമുണ്ടായിരിക്കും. 33 അവർ ആ വീടുകൾ തിരികെ വാങ്ങുന്നില്ലെങ്കിൽ, അവരുടെ നഗരത്തിലുള്ള വിറ്റുപോയ വീടുകൾ ജൂബിലിയിൽ വിട്ട് കിട്ടും.+ കാരണം ആ വീടുകൾ ഇസ്രായേല്യരുടെ ഇടയിൽ ലേവ്യരുടെ അവകാശമാണ്.+ 34 പക്ഷേ നഗരത്തിനു ചുറ്റുമുള്ള മേച്ചിൽപ്പുറമായ നിലം+ വിൽക്കരുത്. കാരണം അത് അവരുടെ സ്ഥിരമായ അവകാശമാണ്.
-