-
സംഖ്യ 8:24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 “ലേവ്യർക്കുള്ള ചട്ടം ഇതാണ്: 25-ഉം അതിനു മുകളിലും പ്രായമുള്ള എല്ലാ ലേവ്യപുരുഷന്മാരും സാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്നവരുടെ ഗണത്തിൽ ചേരണം.
-
-
സംഖ്യ 18:2, 3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 നിങ്ങളോടൊപ്പം ചേരാനും സാക്ഷ്യകൂടാരത്തിനു മുമ്പാകെ+ നിനക്കും നിന്റെ ആൺമക്കൾക്കും ശുശ്രൂഷ ചെയ്യാനും വേണ്ടി ലേവി ഗോത്രത്തിലെ+ നിങ്ങളുടെ സഹോദരന്മാരെ, നിങ്ങളുടെ പിതൃഗോത്രത്തെ, കൂട്ടിവരുത്തുക. 3 നിന്നോടും മുഴുകൂടാരത്തോടും ബന്ധപ്പെട്ട അവരുടെ ഉത്തരവാദിത്വങ്ങൾ അവർ നിർവഹിക്കണം.+ എന്നാൽ അവരും നീയും മരിക്കാതിരിക്കാൻ അവർ യാഗപീഠത്തിന്റെയോ വിശുദ്ധസ്ഥലത്തെ ഉപകരണങ്ങളുടെയോ അടുത്ത് വരരുത്.+
-
-
1 ദിനവൃത്താന്തം 23:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 കൂടാതെ സാന്നിധ്യകൂടാരത്തോടും വിശുദ്ധസ്ഥലത്തോടും അവരുടെ സഹോദരന്മാരായ അഹരോന്റെ പുത്രന്മാരോടും ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളെല്ലാം അവർ യഹോവയുടെ ഭവനത്തിൽ ചെയ്തുപോന്നു.
-