-
സംഖ്യ 4:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “പാളയം പുറപ്പെടുമ്പോഴേക്കും അഹരോനും ആൺമക്കളും വന്ന് വിശുദ്ധസ്ഥലവും വിശുദ്ധസ്ഥലത്തെ എല്ലാ ഉപകരണങ്ങളും മൂടിയിട്ടുണ്ടാകണം.+ അതിനു ശേഷം കൊഹാത്തിന്റെ വംശജർ അകത്ത് വന്ന് അവയെല്ലാം കൊണ്ടുപോകണം.+ എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധസ്ഥലത്തുള്ള യാതൊന്നിലും തൊടരുത്.+ ഇവയെല്ലാമാണു സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട് കൊഹാത്തിന്റെ വംശജരുടെ ഉത്തരവാദിത്വങ്ങൾ.*
-
-
സംഖ്യ 16:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അങ്ങനെ പുരോഹിതനായ എലെയാസർ, തീയിൽ എരിഞ്ഞൊടുങ്ങിയവർ സുഗന്ധക്കൂട്ട് അർപ്പിച്ച ചെമ്പുകൊണ്ടുള്ള കനൽപ്പാത്രങ്ങൾ എടുത്ത് യാഗപീഠം പൊതിയാൻവേണ്ടി അടിച്ചുപരത്തി. 40 യഹോവ മോശയിലൂടെ എലെയാസരിനോടു പറഞ്ഞതുപോലെ എലെയാസർ ചെയ്തു. അഹരോന്റെ സന്തതികളല്ലാത്ത, അർഹതയില്ലാത്ത,* ആരും യഹോവയുടെ മുമ്പാകെ സുഗന്ധക്കൂട്ട് കത്തിക്കാൻ വരരുത്+ എന്നും ആരും കോരഹിനെയും അയാളുടെ ആളുകളെയും പോലെയാകരുത് എന്നും ഇസ്രായേല്യരെ ഓർമിപ്പിക്കാനായിരുന്നു അത്.+
-