-
ലേവ്യ 5:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “‘എന്നാൽ പാപത്തിനുവേണ്ടി രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം അർപ്പിക്കാൻ അവനു വകയില്ലെങ്കിൽ ഒരു ഏഫായുടെ പത്തിലൊന്ന്*+ അളവ് നേർത്ത ധാന്യപ്പൊടി അവൻ പാപയാഗമായി കൊണ്ടുവരണം. അതിൽ എണ്ണ ചേർക്കുകയോ അതിനു മുകളിൽ കുന്തിരിക്കം വെക്കുകയോ അരുത്. കാരണം ഇതൊരു പാപയാഗമാണ്. 12 അവൻ അതു പുരോഹിതന്റെ അടുത്ത് കൊണ്ടുവരും. പുരോഹിതൻ മുഴുവൻ യാഗത്തിന്റെയും പ്രതീകമായി* അതിൽനിന്ന് കൈ നിറയെ എടുത്ത് യാഗപീഠത്തിൽ, യഹോവയ്ക്ക് അഗ്നിയിൽ അർപ്പിക്കുന്ന യാഗങ്ങളുടെ മുകളിൽ വെച്ച് ദഹിപ്പിക്കും.* ഇതൊരു പാപയാഗമാണ്.
-
-
ലേവ്യ 6:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 “അഹരോനോടും പുത്രന്മാരോടും ഇങ്ങനെ പറയുക: ‘പാപയാഗത്തിന്റെ+ നിയമം ഇതാണ്: ദഹനയാഗമൃഗത്തെ അറുക്കുന്ന സ്ഥലത്തുവെച്ചുതന്നെ+ പാപയാഗമൃഗത്തെയും യഹോവയുടെ സന്നിധിയിൽവെച്ച് അറുക്കണം. ഇത് ഏറ്റവും വിശുദ്ധമായ ഒന്നാണ്. 26 പാപയാഗം അർപ്പിക്കുന്ന പുരോഹിതൻ ഇതു കഴിക്കണം.+ ഒരു വിശുദ്ധസ്ഥലത്തുവെച്ച്, അതായത് സാന്നിധ്യകൂടാരത്തിന്റെ മുറ്റത്തുവെച്ച്,+ ആണ് ഇതു കഴിക്കേണ്ടത്.
-