-
1 രാജാക്കന്മാർ 8:35, 36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
35 “അവർ അങ്ങയോട് ആവർത്തിച്ച് പാപം ചെയ്തതു കാരണം+ ആകാശം അടഞ്ഞ് മഴ ഇല്ലാതാകുമ്പോൾ,+ അങ്ങ് അവരെ താഴ്മ പഠിപ്പിച്ചതിനാൽ*+ അവർ ഈ സ്ഥലത്തിനു നേരെ തിരിഞ്ഞ് പ്രാർഥിക്കുകയും അങ്ങയുടെ പേര് മഹത്ത്വപ്പെടുത്തുകയും അവരുടെ പാപത്തിൽനിന്ന് പിന്തിരിയുകയും ചെയ്താൽ 36 അങ്ങ് സ്വർഗത്തിൽനിന്ന് കേൾക്കുകയും അങ്ങയുടെ ദാസരായ ഇസ്രായേൽ ജനത്തിന്റെ പാപം ക്ഷമിച്ച് അവർക്കു നേരായ വഴി ഉപദേശിച്ചുകൊടുക്കുകയും+ അങ്ങയുടെ ജനത്തിന് അവകാശമായി കൊടുത്ത അങ്ങയുടെ ദേശത്ത് മഴ പെയ്യിക്കുകയും+ ചെയ്യേണമേ.
-
-
2 ദിനവൃത്താന്തം 7:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 ഞാൻ ആകാശം അടച്ചിട്ട് മഴ പെയ്യാതിരിക്കുകയോ പുൽച്ചാടികളോടു കല്പിച്ചിട്ട് അവ ദേശം നശിപ്പിക്കുകയോ ഞാൻ എന്റെ ജനത്തിന് ഇടയിൽ മാരകമായ ഒരു പകർച്ചവ്യാധി അയയ്ക്കുകയോ ചെയ്യുമ്പോൾ 14 എന്റെ പേര് വിളിച്ചിരിക്കുന്ന എന്റെ ജനം+ സ്വയം താഴ്ത്തി+ അവരുടെ ദുഷ്ടവഴികൾ വിട്ടുതിരിയുകയും+ എന്റെ മുഖം അന്വേഷിച്ച് എന്നോടു പ്രാർഥിക്കുകയും ചെയ്താൽ ഞാൻ സ്വർഗത്തിൽനിന്ന് കേട്ട് അവരുടെ പാപം ക്ഷമിക്കുകയും അവരുടെ ദേശത്തെ സുഖപ്പെടുത്തുകയും ചെയ്യും.+
-