-
1 ശമുവേൽ 14:47, 48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
47 ശൗൽ ഇസ്രായേലിൽ തന്റെ രാജാധികാരം ഭദ്രമാക്കി. മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ,+ സോബയിലെ രാജാക്കന്മാർ,+ ഫെലിസ്ത്യർ+ എന്നിങ്ങനെ ചുറ്റുമുള്ള ശത്രുക്കളോടെല്ലാം ശൗൽ യുദ്ധം ചെയ്തു. ചെന്നിടത്തെല്ലാം അവരെ പരാജയപ്പെടുത്തി. 48 ധീരതയോടെ പോരാടി അദ്ദേഹം അമാലേക്യരെ+ കീഴടക്കുകയും ഇസ്രായേലിനെ കവർച്ചക്കാരുടെ കൈയിൽനിന്ന് രക്ഷിക്കുകയും ചെയ്തു.
-
-
1 ശമുവേൽ 15:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 ശമുവേൽ ശൗലിനോടു പറഞ്ഞു: “തന്റെ ജനമായ ഇസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം ചെയ്യാൻ യഹോവ എന്നെ അയച്ചതാണല്ലോ.+ അതുകൊണ്ട് ഇപ്പോൾ, യഹോവയ്ക്കു പറയാനുള്ളതു ശ്രദ്ധിക്കുക.+ 2 സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു: ‘ഇസ്രായേല്യർ ഈജിപ്തിൽനിന്ന് വരുന്ന വഴി അമാലേക്യർ അവരെ എതിർത്തതുകൊണ്ട് ഞാൻ അവരോടു കണക്കു ചോദിക്കും.+ 3 അതുകൊണ്ട്, പോയി അമാലേക്യരെ കൊന്നുകളയൂ!+ അവരോടൊപ്പം അവർക്കുള്ളതെല്ലാം നിശ്ശേഷം നശിപ്പിക്കണം.+ അവരെ വെറുതേ വിടരുത്. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ശിശുക്കളെയും കാളയെയും ആടിനെയും ഒട്ടകത്തെയും കഴുതയെയും+ എല്ലാം കൊന്നുകളയണം.’”+
-
-
1 ദിനവൃത്താന്തം 4:42, 43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
42 ശിമെയോന്യരിൽ ചിലർ, 500 പേർ, യിശിയുടെ ആൺമക്കളായ പെലത്യ, നെയര്യ, രഫായ, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ സേയീർ+ പർവതത്തിലേക്കു ചെന്നു. 43 പ്രാണരക്ഷാർഥം അവിടെ വന്നുതാമസിച്ചിരുന്ന ബാക്കി അമാലേക്യരെയെല്ലാം+ കൊന്നുകളഞ്ഞിട്ട് അവർ അവിടെ താമസമാക്കി. ഇന്നും അവരാണ് അവിടെ താമസിക്കുന്നത്.
-